Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്തനാർബുദ ബോധവൽക്കരണം പിങ്ക് കാൻസർ നടത്തി റൈഡ് പ്രചാരണം

ദുബായ് ∙ സ്തനാർബുദ ബോധവൽക്കരണവുമായി നടന്ന പിങ്ക് കാൻസർ റൈഡ് പ്രചാരണത്തിൽ നൂറുക്കണക്കിനു സൈക്ലിസ്റ്റുകളും മോട്ടോർസൈക്കിൾ യാത്രികരും പങ്കെടുത്തു.

നിർധനരായ സ്തനാർബുദ രോഗികളെ സഹായിക്കാൻ ധനസമാഹരണവും നടത്തി. 16 കിലോമീറ്റർ ദൂരം സൈക്കിൾ യാത്രയും 25 കിലോമീറ്റർ ദൂരം മോട്ടോർസൈക്കിൾ യാത്രയും ക്യാംപെയിനിന്റെ ഭാഗമായി നടന്നു. ജുമൈറ ബീച്ച് റോഡിൽ രാവിലെ 7.30നാണ് ആരംഭിച്ചത്.

ദുബായ് സ്പോർട്സ് കൗൺസിൽ, യൂണിയൻ കോ–ഓപ്പറേറ്റീവ് സൊസൈറ്റി, ആർടിഎ, ദുബായ് പൊലീസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ദുബായ് പിങ്ക് കാൻസർ പ്രചാരണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.