Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ ചലച്ചിത്രോൽസവത്തിൽ 17 ഇന്ത്യൻ ചിത്രങ്ങൾ

children-film-fest

ഷാർജ∙ എമിറേറ്റിൽ 23ന് ആരംഭിക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ 17 ഇന്ത്യൻ ചിത്രങ്ങൾ. ഇതിൽ ഷാർജ അവർ ഓൺ ഹൈസ്‌കൂൾ വിദ്യാർഥി വി.ശ്രീലക്ഷ്‌മി ഒരുക്കിയ ഗിഫ്‌റ്റ്, ഷാർജ ഡൽഹി പ്രൈവറ്റ് സ്‌കൂൾ വിദ്യാർഥി ഭരത് രാജേഷ് സംവിധാനം ചെയ്‌ത ടിയേഴ്‌സ് ഓഫ് കൺഫഷൻ എന്നീ ചിത്രങ്ങളും ഉൾപ്പെടും. ഇതിൽ ‘ഗിഫ്‌റ്റ്’ ദുബായ് രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിക്കുകയും മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിക്കുകയും ചെയ്‌തിട്ടുണ്ട്.

സന്ദീപ് മോദിയുടെ ‘ബെസ്‌റ്റ് ഫ്രണ്ട്‌സ് ഫോർ എവർ’, സുപവിത്ര ബാബുലിന്റെ ‘ഐ സേ’, ബല്ലാജി, പ്രിയങ്ക തൻവാറിന്റെ ‘ലിറ്റിൽ ബിഗ് ജോർജ്’, രുക്‌സാന തബസ്സും ഒരുക്കിയ മിഷൻ സൺഡേ, സൗമിൽ ഷെട്ടിയുടെ ‘ മസ്‌റ്റാഷ്’, അഭിഷേക് സിൻഹയുടെ ‘നോട്ട് ഔട്ട്’, അശ്വിൻ ബോസ് സംവിധാനം ചെയ്‌ത പെൻചന്റ്, ഹേമന്ദ് ഗാബ, വാണി അറോറ എന്നിവർ ഒരുക്കിയ ‘സൂപ്പർ ഗേൾ’, റിയാ റോസ് നിഷാദിന്റെ ബ്ലെസ്സ്‌ഡ് ചൈൽഡ്, 14 മുതൽ 18 വയസുവരെയുള്ളവർ ഒരുക്കിയ ബ്രേസസ്, ഫാറ്റ്‌സോ, ഐആം ബ്യൂട്ടിഫുൾ, സ്‌റ്റീവൻ പോൾ സംവിധാനം ചെയ്‌ത ഓഫ് ലൈൻ, നിഭാ ഷെട്ടിയുടെ പാരാഡിഗം ഷിഫ്‌റ്റ്, റിഷായെ വാബിയുടെ ദ് വിൻ എന്നിവയാണ് മറ്റു ഇന്ത്യൻ ചിത്രങ്ങൾ.

ഷാർജയിലെ ജെആർസിസി, നോവോ സിനിമകളിലും അൽ മജാസിലെ വാട്ടർഫ്രണ്ട്, അൽ ഖസബ എന്നിവിടങ്ങളിലും 28 വരെ നടക്കുന്ന മേളയിൽ ഇന്ത്യയടക്കം 59 രാജ്യങ്ങളിൽ നിന്ന് 425 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഹ്രസ്വചിത്രങ്ങളും ഫീച്ചർ ചിത്രങ്ങളും ഡോക്യുമെന്ററികളും ഇതിൽ ഉൾപ്പെടും. ലബനനിലെ സിറിയൻ അഭയാർഥികളുടെ ജീവിതം പറയുന്ന ചിത്രങ്ങളാണ് ഇപ്രാവശ്യത്തെ പ്രത്യേകത. ഇംഗ്ലിഷ്, അറബിക് സബ് ടൈറ്റിലോടെയാണ് ഇന്ത്യൻ ചിത്രങ്ങളുടെ പ്രദർശനം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.