Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎംഎസ് മിഷനറി മൂവ്‌മെന്റ് 200–ാം വാർഷികം സമാപിച്ചു

cms-missionary സിഎംഎസ് മിഷനറി മൂവ്‌മെന്റ് 200ാം വാർഷിക ആഘോഷ സമാപന സമ്മേളനം ഡെപ്യൂട്ടി കോൺസൽ ജനറൽ കെ.മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു.

ഷാർജ ∙ സിഎംഎസ് മിഷനറി മൂവ്‌മെന്റ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ 200–ാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം സിഎസ്‌ഐ ദേവാലയത്തിൽ നടന്നു. 1500 പേർ പങ്കെടുത്തു.

സിഎസ്‌ഐ സഭാ ഡെപ്യൂട്ടി മോഡറേറ്ററും മധ്യകേരള മഹായിടവക ബിഷപ്പുമായ റൈറ്റ് റവ. തോമസ് കെ.ഉമ്മൻ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കോൺസൽ ജനറൽ കെ.മുരളീധരൻ ഉദ്‌ഘാടനം നിർവഹിച്ചു. ദുബായ് വിമാനത്താവളത്തിൽ രക്ഷാദൗത്യത്തിനിടെ മരിച്ച ജാസിം ഈസാ അൽ ബലൂഷിയെ ചടങ്ങിൽ അനുസ്‌മരിച്ചു. ജാസിമിന്റെ സഹോദരനു കീർത്തിപത്രം കൈമാറി.

സിഎസ്‌ഐ ദുബായ് ഇടവക വികാരി റവ. പ്രവീൺ ചാക്കോ പ്രാർഥന നടത്തി. മാർത്തോമ്മാ സഭാ ചെങ്ങന്നൂർ–മാവേലിക്കര ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ, യാക്കോബായ സഭാ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്‌സന്ത്രയോസ്, ഷാർജ സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ. വർഗീസ് ചെമ്പോലിൽ, കോട്ടയം ഓർത്തഡോക്‌സ് വൈദിക സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. ഒ.തോമസ്, അബുദാബി സിഎസ്‌ഐ ഇടവക വികാരി റവ. പോൾ പി.മാത്യു, ജബൽഅലി, അൽഐൻ ഇടവക വികാരി റവ. ബൈജു ഈപ്പൻ, സുദീപ് ചെറിയാൻ, ഷാർജ സിഎസ്‌ഐ ഇടവക വികാരി റവ. ദാസ് ജോർജ് എന്നിവർ പ്രസംഗിച്ചു. ഡോക്യുമെന്ററി പ്രദർശനവും ഭക്‌തിഗാനാലാപനവും ഉണ്ടായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.