Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള കൗൺസിൽ ഓഫ് ചർച്ചസ് എക്യുമെനിക്കൽ സമ്മേളനം

mar-alexanderios കേരള കൗൺസിൽ ഓഫ് ചർച്ചസ് എക്യുമെനിക്കൽ സമ്മേളനം മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്‌സന്ത്രയോസ് ഉദ്‌ഘാടനം ചെയ്യുന്നു.

ദുബായ് ∙ കേരള കൗൺസിൽ ഓഫ് ചർച്ചസ് ഗൾഫ് സോൺ ദുബായ് യൂണിറ്റ് എക്യുമെനിക്കൽ സമ്മേളനം വിവിധ പരിപാടികളോടെ മാർ ഇഗ്നാത്തിയോസ് യാക്കോബായ കത്തീഡ്രലിൽ നടത്തി. യൂണിറ്റ് പ്രസിഡന്റ് ഫാ. ജേക്കബ് ജോർജ് അധ്യക്ഷത വഹിച്ചു. മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്‌സന്ത്രയോസ് ഉദ്‌ഘാടനം ചെയ്‌തു.

റവ. തോമസ് സക്കറിയ, റവ. ജോ മാത്യു, സെക്രട്ടറി ജോബി ജോഷ്വ, ട്രഷറർ സോളമൻ ഡേവിഡ്, യൂണിറ്റ് സെക്രട്ടറി മോനി എം.ചാക്കോ എന്നിവർ പ്രസംഗിച്ചു. സ്‌ഥലംമാറിപ്പോകുന്ന വികാരി ഫാ. എൽദോ ഇടപ്പാട്ടിനു യാത്രയയപ്പു നൽകി. റവ. പ്രവീൺ ചാക്കോ, റവ. ബിജു മാത്യു, റവ. റോയി, കെ.ജി.ഷാജി, ബ്ലസൻ ആന്റണി, ലിബിനി ഈശോ എന്നിവർ നേതൃത്വം നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.