Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ്‌സ് സ്‌പെറോ വാർഷികം 14ന്; അസ്‌ഹറുദ്ദീൻ മുഖ്യാതിഥി

spero-academy ക്രിക്കറ്റ്‌സ് സ്‌പെറോ അക്കാദമി വാർത്താസമ്മേളനത്തിൽ നിന്ന്

ദുബായ് ∙ ക്രിക്കറ്റ്‌സ് സ്‌പെറോ അക്കാദമിയുടെ ഒന്നാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീൻ പങ്കെടുക്കും. 14ന് ഊദ് മേത്തയിലെ മേത്ത പ്ലാസ റസ്‌റ്ററന്റ് ആൻഡ് കഫേയിലെ ദറജ് അൽ യാസ്‌മിനിൽ ആറിനാണ് ആഘോഷ പരിപാടികൾ. അക്കാദമിയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു 13 മുതൽ 15 വരെ അസ്‌ഹറുദ്ദീൻ പരിശീലനം നൽകുമെന്നും അധികൃതർ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ജിസിസിയിലെ ഏക ക്രിക്കറ്റ് അക്കാദമിയെന്ന നിലയിൽ ക്രിക്കറ്റ്‌സ് സ്‌പെറോയിലെ പരിശീലകർക്കും ഫിറ്റ്‌നസ് വിദഗ്‌ധർക്കും ജില്ലാ, സംസ്‌ഥാന, ദേശീയതലത്തിൽ വരെ താരങ്ങളെ വാർത്തെടുക്കാൻ സാധിക്കുന്നതായി ക്രിക്കറ്റ്‌സ് സ്‌പെറോ ഡയറക്‌ടറും മുൻ രഞ്‌ജി ട്രോഫി താരവുമായ സി.ടി.കെ.മഷ്‌ഹൂദ് പറഞ്ഞു. മികവു തെളിയിച്ച മുൻ ക്രിക്കറ്റ് താരങ്ങളുൾപ്പെടെ എട്ടുപേർ പരിശീലനത്തിനു നേതൃത്വം നൽകുന്നു.

എല്ലാ കാര്യങ്ങളിലും നിയമാവലിയും മാനദണ്ഡങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബാറ്റിങ്, ബോളിങ്, ഫീൽഡിങ് എന്നീ പരിശീലനങ്ങളിൽ വിഡിയോ ഫുട്ടേജുകൾ ഉപയോഗിക്കുന്നു. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും നടക്കുന്ന വിവിധ ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുക്കാനുള്ള അവസരവും അക്കാദമി നൽകുന്നു. 550 ദിർഹമാണ് പ്രതിമാസ ഫീസ്. ഡോ. സത്യാ മേനോൻ, പ്രശാന്ത് എന്നിവരും പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.