Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃത്യതയും നിഷ്പക്ഷതയും ഉറപ്പാക്കാൻ ബിസിനസ് എൻജിൻ ഓഡിറ്റിങ് സംവിധാനം

ദുബായ് ∙ ബിസിനസ് റജിസ്ട്രേഷൻ, ലൈസൻസിങ് നടപടികളിൽ കൃത്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്തുന്ന ബിസിനസ് എൻജിൻ എന്ന പ്രത്യേക ഓഡിറ്റിങ് സംവിധാനം സാമ്പത്തിക വികസനവകുപ്പ് (ഡിഇഡി) ആരംഭിച്ചു. പുതിയ സാങ്കേതിക സംവിധാനം ജൈറ്റെക്സ് സാങ്കേതിക വാരത്തിൽ പ്രദർശിപ്പിക്കും. സാങ്കേതിക തലത്തിലും മാനുഷിക തലത്തിലും ഉണ്ടായേക്കാവുന്ന തെറ്റുകൾ ഒഴിവാക്കാൻ സഹായിക്കുന്നതാണു ബിസിനസ് എൻജിൻ. യുഎഇയിൽ ഇത്തരത്തിലുള്ള ആദ്യ സർക്കാർ സംരംഭമാണിതെന്ന് അധികൃതർ അറിയിച്ചു.

ഡിഇഡിയുടെ ഐടി ടീം വികസിപ്പിച്ച പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായെന്നു ബിസിനസ് ലൈസൻസിങ് ആൻഡ് റജിസ്ട്രേഷൻ (ബിആർഎൽ) സിഇഒ ഒമർ ബുഷാഹബ് അറിയിച്ചു. ബിസിനസ് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അകത്തും പുറത്തുമുള്ള സേവനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ബിസിനസ് എൻജിൻ. ഡിഇഡിയുടെ ഔട്ട് സോഴ്സ്ഡ് സെന്ററുകളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണു പുതിയ സംവിധാനം വികസിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.

പിഴവു സംഭവിക്കാൻ സാധ്യതയുള്ളയിടം മുൻകൂട്ടി മനസ്സിലാക്കാനും പ്രശ്നപരിഹാരം നേരത്തേ തന്നെ നടപ്പാക്കാനും പദ്ധതിവഴി കഴിയും. ഔട്ട്സോഴ്സ്ഡ് സെന്ററുകൾ മാനേജർമാർക്കും വിദൂരത്തിരുന്ന് സിസ്റ്റം അഡ്മിനിസ്ട്രേറ്റേഴ്സുമായി സംവദിക്കാനാകും. ഉപഭോക്താക്കൾക്കു സേവനം വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടിയാണിത്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണം സംബന്ധിച്ചുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആയ ഐപി ഗേറ്റ്‌വേയും ‍ഡിഇ‍‍ഡി ജൈറ്റെക്സിൽ പ്രദർശിപ്പിക്കുന്നുണ്ടെന്നു കൊമേഴ്സ്യൽ കംപ്ലെയ്ൻസ് ആൻ‍‍ഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ സിഇഒ മുഹമ്മദ് അലി റാഷിദ് ലൂത്ത അറിയിച്ചു.

ട്രേഡ് മാർക് സംരക്ഷണം ഉൾപ്പെടെയുള്ള മേഖലകളിൽ ത്വരിത നടപടിക്കുള്ള ഇലക്ട്രോണിക് മാർഗമാണിത്. ട്രേഡ് മാർക് ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ദുബായിയുടെ സുസ്ഥിരമായ സാമ്പത്തിക വികസനത്തിനും പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ പരസ്പര വിശ്വാസം വളർത്താനും നടപടികൾ സഹായിക്കും. www.dubaided.gov.ae എന്ന വെബ്സൈറ്റിലൂടെ ലോകത്ത് എവിടെയിരുന്നും 10 മിനിറ്റിനുള്ളിൽ പരാതികൾ സമർപ്പിക്കാനും ഫയൽ ആരംഭിക്കാനും ഡിഇഡി സൗകര്യമൊരുക്കുമെന്നതും പുതിയ നടപടികളുടെ പ്രത്യേകതയാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.