Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക പ്രമേഹ ദിനം: കൂട്ട നടത്തം നവംബർ 11ന്

അബുദാബി ∙ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 11നു വൈകിട്ട് അഞ്ച് മണിക്ക് യാസ് ഐലൻഡിലെ യാസ് മറീനാ സർക്യൂട്ടിൽ പത്താമത് അബുദാബി കൂട്ട നടത്തം നടക്കും. അഞ്ചു കിലോമീറ്റർ നടത്തത്തോടൊപ്പം സെലിബ്രിറ്റികൾ പങ്കെടുക്കുന്ന വിവിധ പരിപാടികളും മൽസരങ്ങളും നടക്കും.

നവംബർ 14ലെ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും പ്രമേഹ ചികിത്സ, ഗവേഷണം, ആരോഗ്യ അവബോധം എന്നിവയുടെ പ്രചാരണത്തിനായി ഇംപീരിയൽ കോളജ് ലണ്ടൻ ഡയബെറ്റിസ് സെന്ററുമായി സഹകരിച്ചാണു കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് മുതിർന്നവർക്ക് 10 ദിർഹമാണ് ടിക്കറ്റ് ചാർജ്. 16 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യമായിരിക്കും. ടിക്കറ്റ് വിൽപനയിൽ നിന്നു ലഭിക്കുന്ന ധനം വിവിധ പ്രമേഹ നിവാരണ പദ്ധതികൾക്കായി വിനിയോഗിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.