Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ സേവനങ്ങൾക്ക് ഇനി സ്മാർട് പേയ്‌മെന്റ്

card

ദുബായ് ∙ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു നേരിട്ട് നൽകാവുന്ന ഇ–ഡെബിറ്റ് സംവിധാനം ഉൾപ്പെടെ സാമ്പത്തിക മന്ത്രാലയം സ്മാർട് സേവനങ്ങൾ ആരംഭിച്ചു. നാഷനൽ ബാങ്ക് ഓഫ് അബുദാബി (എൻബിഎഡി)യുമായി ചേർന്നാണു സേവനം. ഇതുകൂടാതെ, ഇ–ഡയറക്ട് എന്ന സേവനവും ജൈറ്റെക്സ് ടെക്നോളജി വീക്കിൽ ആരംഭിച്ചു. യുഎഇയിൽ ആദ്യമായാണ് ഇ–ഡെബിറ്റ് സേവനം ആരംഭിക്കുന്നത്.

സേവനങ്ങൾക്കും സാധന സാമഗ്രികൾക്കും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം നൽകാമെന്നതാണു പ്രത്യേകത. ഇ–വാലറ്റിൽ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു നേരിട്ട് പണം നിറയ്ക്കാനുള്ള സംവിധാനമാണ് ഇ–ഡയറക്ട് ഇ–ദിർഹത്തിനായി സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ പുതിയ ഇ– കിയോസ്ക്കുകളും മന്ത്രാലയം ആരംഭിച്ചു. പുതിയ ഇ–ദിർഹം കാർഡുകൾ വാങ്ങാൻ, പണം നിറയ്ക്കാൻ, ഇ–ദിർഹം പേപ്പർ വൗച്ചറുകൾ ലഭ്യമാക്കാൻ, കാർഡിലെ പണത്തെക്കുറിച്ച് അറിയാൻ, വിശദാംശങ്ങൾ ലഭ്യമാകാൻ, ബില്ലുകൾ അടയ്ക്കാൻ എല്ലാം ഇ–കിയോസ്കുളിലൂടെ കഴിയും.

വാണിജ്യ സമുച്ചയങ്ങളിൽ ഉൾപ്പെടെ 630 സ്ഥലങ്ങളിലാണ് ഇ–കിയോസ്ക്കുകൾ സ്ഥാപിക്കുന്നത്. പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വേഗം കൂട്ടുന്നതിനും സേവനത്തിന്റെ നിലവാരം വർധിപ്പിക്കാനും ഇ–ദിർഹം സംവിധാനം സഹായിക്കുമെന്നു റിസോഴ്സസ് ആൻഡ് ബജറ്റ് അസി. അണ്ടർ സെക്രട്ടറി സഈദ് റാഷിദ് അൽ യതീം പറഞ്ഞു. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതുവഴി ഇ–ദിർഹം സംവിധാനത്തിൽനിന്ന് നേരിട്ട് പണം കൈമാറാനും കഴിയും. അയ്യായിരത്തിലേറെ സർക്കാർ സേവനങ്ങൾക്ക് ഓൺലൈൻ വഴി പണം അടയ്ക്കാൻ ഇ–ദിർഹം സംവിധാനം സഹായിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.