Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എമിറേറ്റ്സ് എൻബിഡി ബ്ലോക്ക് ചെയിൻ നെറ്റ്‌വർക്ക് ആരംഭിച്ചു

ദുബായ്∙ ബാങ്കിങ് സേവനങ്ങൾക്കായി എമിറേറ്റ്സ് എൻബിഡി പരീക്ഷണാടിസ്ഥാനത്തിൽ ബ്ലോക്ക് ചെയിൻ നെറ്റ് വർക്ക് ആരംഭിച്ചു. യുഎഇയിൽ സ്വകാര്യമേഖലയിൽ ഇത്തരം സേവനങ്ങൾ ആരംഭിക്കുന്ന ആദ്യ സ്ഥാപനമാണു എമിറേറ്റസ് എൻബിഡി. രാജ്യാന്തര രംഗത്തെ ഇടപാടുകൾക്കും മറ്റും ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് ഫിനക്കിൾ എന്നിവ ചേർന്നാണ് സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നതെന്ന് ബാങ്ക് ചെയർമാൻ അഹമ്മദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു. ഡിജിറ്റൽ ബാങ്കിങ് രംഗത്തെ പ്രമുഖരും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ ഗ്ലോബൽ ബ്ലോക്ക് ചെയിൻ കൗൺസിൽ അംഗവുമാണു ബാങ്ക്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.