Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബി എമിറേറ്റിൽ വികസന പദ്ധതികൾക്ക് അംഗീകാരം

meeting അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ നടന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽനിന്ന്

അബുദാബി ∙ അടിസ്‌ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെ അബുദാബി എമിറേറ്റിൽ കോടിക്കണക്കിന് ദിർഹത്തിന്റെ നിർമാണ വികസന പദ്ധതികൾക്ക് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ നടന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. 1900 ലക്ഷം ദിർഹം ചെലവിൽ അൽഐനിൽ പുതിയ വികസന പദ്ധതികൾ നടപ്പാക്കും.

ഒരു ബില്യൺ ദിർഹം ചെലവിൽ പശ്‌ചിമ അബുദാബിയിലെ മദീനാ സായിദിൽ ഒന്നാം ഘട്ടമായി പുതിയ വാണിജ്യ പ്രദേശം നിർമിക്കും. അൽഐനിലെ അൽ ഗായർ പ്രദേശത്ത് 153 ഹെക്‌ടർ സ്‌ഥലത്ത് സ്വദേശികൾക്കായി ഭവന നിർമാണ പദ്ധതിയും നടപ്പാക്കും. 6870 ലക്ഷം ദിർഹം ചെലവിൽ 30 പ്ലോട്ടുകളിലായി 300 വീടുകൾ നിർമിക്കുക. 1250 സ്വദേശികൾക്ക് ഭവന നിർമാണ വായ്‌പ അനുവദിക്കും. 2490 ലക്ഷം ദിർഹം ചെലവിൽ അൽ സാഹിയ പ്രദേശത്ത് വിവിധ വികസന പ്രവർത്തിക്ക് അംഗീകാരമായി.

റോഡ് ഗതാഗത വികസനം ഉൾപ്പെടെയുള്ള വികസനമാണ് ഇവിടെ നടപ്പാക്കുക. പ്രാദേശിക റോഡുകളും അടിസ്‌ഥാന വികസനവും ഉൾപ്പെടെ 2540 ലക്ഷം ദിർഹം ചെലവിൽ അൽ ഷവാമെഖ് പ്രദേശത്ത് 647 ഭവന നിർമാണ വികസന കരാറിന് അംഗീകാരം നൽകി. 28 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ പ്രാദേശിക റോഡുകൾ, 5472 കാർ പാർക്കിങ്ങുകൾ, വാർത്താ വിനിമയം, മലിനജലം, കുടിവെളളം, വൈദ്യുതി നെറ്റ്‌വർക്കുകൾ എന്നിവയുടെ നിർമാണം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.

അൽ ഫയ മുതൽ റസീൻ വരെയും അൽ ഖുവ വരെയും 3770 ലക്ഷം ദിർഹം ചെലവിൽ റോഡ് വികസിപ്പിക്കാനുള്ള കരാറിനും അംഗീകാരം നൽകി. 1290 ലക്ഷം ദിർഹം ചെലവിൽ 2100 വിദ്യാർഥികൾക്ക് മികച്ച പഠന സൗകര്യ ശേഷിയുള്ള സെക്കൻഡറി സ്‌കൂൾ കെട്ടിട നിർമാണ പദ്ധതിക്കും അംഗീകാരം നൽകി. അബുദാബി എമിറേറ്റിൽ ഉയർന്ന വിദ്യാഭ്യാസ നിലവാരവും വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണിത്. ആദ്യഘട്ടം പൂർത്തിയായ ലൂവർ അബുദാബി, അൽഐൻ മൃഗശാല, അൽ സഫാരി പാർക്ക് വികസന പദ്ധതികളുടെ നിർമാണ പുരോഗതിയും കൗൺസിൽ വിലയിരുത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.