Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു ദിർഹം നൽകാൻ മടിച്ചു വ്യാജ ടിക്കറ്റുണ്ടാക്കി; ഒന്നരലക്ഷം ദിർഹം പിഴ

fake

ദുബായ്​ ∙ പാർക്കിങ് ഫീസിൽനിന്നു രക്ഷപ്പെടാൻ വ്യാജ ടിക്കറ്റുണ്ടാക്കിയ ഏഷ്യക്കാരന് ഒന്നരലക്ഷം ദിർഹം പിഴയും തടവുശിക്ഷയും. നാലു ദിർഹം നൽകാൻ മടിച്ചു വ്യാജ പാർക്കിങ് ടിക്കറ്റുണ്ടാക്കി അധികൃതരെ കബളിപ്പിക്കാൻ ശ്രമിച്ചയാൾക്കാണു കോടതി ശിക്ഷ വിധിച്ചത്. നാലു ദിർഹം പാർക്കിങ് ഫീസ് അടയ്ക്കാൻ മടിച്ച നാൽപതുകാരൻ രണ്ട് ആർടിഎ പാർക്കിങ് ടിക്കറ്റുകളാണു കംപ്യൂട്ടർ വഴി കൃത്രിമമായുണ്ടാക്കിയത്.

വാഹനത്തിനു മുന്നിൽ വ്യാജ ടിക്കറ്റ് വച്ച ഇയാളുടെ കബളിപ്പിക്കൽ കണ്ടെത്തിയത് ആർടിഎയിലെ പാർക്കിങ് പരിശോധകനാണ്. ദുബായിലെ അൽബറാഹ മേഖലയിൽ നിർത്തിയിട്ട വാഹനത്തിനു മുന്നിലെത്തിയ പരിശോധകനു രണ്ട് ദിർഹമിന്റെ പാർക്കിങ് ടിക്കറ്റ് സൂക്ഷ്മപരിശോധനയിൽ വ്യാജമാണെന്നു വ്യക്തമായി. ടിക്കറ്റിൽ കാണിച്ച തീയതി തെറ്റിയാണ് രേഖപ്പെടുത്തിയിരുന്നത്. ഉടൻ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വ്യാജ ടിക്കറ്റ് സംബന്ധിച്ചുള്ള വിവരം കൈമാറി.

ഇതിനിടെ വ്യാജ ടിക്കറ്റുണ്ടാക്കിയ വാഹനയുടമ ഉദ്യോഗസ്ഥന്റെ കണ്ണുവെട്ടിച്ചു വാഹനവുമായി കടന്നുകളഞ്ഞിരുന്നു. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് വാഹന ഉടമയെ രണ്ടുദിവസത്തിനു ശേഷമാണ് അറസ്‌റ്റ് ചെയ്യുന്നത്. ഇയാളിൽനിന്നു രണ്ട് ദിർഹമിന്റെ രണ്ടു ടിക്കറ്റുകൾ പൊലീസ് പിടിച്ചെടുത്തു. ഇതിന് ഇയാളെ സഹായിച്ച ഒരാൾ കൂടി ഉണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ശിക്ഷാകാലം കഴിഞ്ഞാൽ ഇയാളെ നാടുകടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.