Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർത്തോമ്മാ ഇടവക സേവികാ സംഘം പാചകമേള

food അബുദാബി സെന്റ് ആൻഡ്രൂസ് സെന്ററിൽ വീട്ടു രുചി 2016 എന്ന പേരിൽ മാർത്തോമ്മാ ഇടവക സേവികാ സംഘം നടത്തിയ പാചകമേളയിൽ നിന്ന്

അബുദാബി ∙ വീട്ടുരുചി 2016 എന്ന പേരിൽ അബുദാബി മാർത്തോമ്മാ ഇടവക വനിതാ വിഭാഗമായ സേവികാ സംഘം പാചകമേള നടത്തി. വനിതകളുടെ പാചക വൈദഗ്‌ധ്യം പ്രകടമാക്കിയ മേളയിൽ ബെക്കി മാത്യു (മൽസ്യം), ബിനു സാം അലക്‌സ് (മാംസം), ടെസി വിൽസൻ (ഡെസേർട്) എന്നിവർ പാചക റാണിമാരായി തിരഞ്ഞെടുക്കപ്പെട്ടു.

വികാരിയും സേവികാ സംഘം പ്രസിഡന്റുമായ റവ. പ്രകാശ് ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. അന്യം നിന്നു പോകുന്ന പരമ്പരാഗത അടുക്കള രീതികൾ എന്ന വിഷയത്തെക്കുറിച്ച് ചർച്ചാവേദി സംഘടിപ്പിച്ചു. അസിസ്‌റ്റന്റ് വികാരി റവ. ഐസക് മാത്യു, മേഴ്‌സി വി. ജോൺ, സിൽസി റേച്ചൽ സാമുവൽ, സൂസൻ ഷാജി ജോൺ, ബിനി ജോജി, ബീനാ ഡാനിയേൽ, സീനു ബിനു എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.