Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈറ്റക്സ് മേളയിൽ താരമായി ആർടിഎ സ്മാർട് റെന്റൽ കാർ

rta-car ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈറ്റക്സ് സാങ്കേതിക വാരാചരണത്തിലെ ആർടിഎ സ്റ്റാളിൽ പ്രദർശിപ്പിച്ച സ്മാർട് റെന്റൽ കാർ.

ദുബായ് ∙ വേൾ‍ഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈറ്റക്സ് സാങ്കേതിക വാരാചരണത്തിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) പ്രദർശിപ്പിച്ച സ്മാർട് റെന്റൽ കാർ താരമാകുന്നു. സ്മാർട് കാർ റെന്റൽ പദ്ധതിക്ക് 2017ൽ പ്രാരംഭം കുറിക്കാനാണ് അധികൃതരുടെ തീരുമാനം. ഇകാർ, യുഡ്രൈവ് എന്നീ കമ്പനികളെയാണു സേവനത്തിന് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട് ഏജൻസി സിഇഒ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു.

rta-car-01 ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈറ്റക്സ് സാങ്കേതിക വാരാചരണത്തിലെ ആർടിഎ സ്റ്റാളിൽ പ്രദർശിപ്പിച്ച സ്മാർട് റെന്റൽ കാർ.

സുഗമമവും ചെലവുകുറഞ്ഞതും ഷെയറിങ്ങിന് ഉപയോഗിക്കാവുന്നതുമായ കാറുകൾ യുഎഇ സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും ഉപകാരപ്രദമാകുമെന്നു പ്രതീക്ഷിക്കുന്നതായി അൽ അലി പറഞ്ഞു. ആദ്യഘട്ടത്തിൽ 100 സ്മാർട് കാറുകളാണ് നിരത്തിലിറങ്ങുക. മൊബൈൽ ഫോൺ, ടാബ് തുടങ്ങിയവയിലൂടെ കാറുകൾ ബുക്ക് ചെയ്യാനും വാടക അടയ്ക്കാനും സാധിക്കും.

rta-car-02 ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈറ്റക്സ് സാങ്കേതിക വാരാചരണത്തിലെ ആർടിഎ സ്റ്റാളിൽ പ്രദർശിപ്പിച്ച സ്മാർട് റെന്റൽ കാർ.

ദുബായിലെ പ്രധാന കേന്ദ്രങ്ങളിൽ കാറുകൾ ലഭ്യമാകും. രണ്ടു കമ്പനികളിലൊന്നിന്റെ വെബ്സൈറ്റിൽ പേരു റജിസ്റ്റർ ചെയ്താണ് സ്മാർട് കാർ സേവനം ഉറപ്പുവരുത്തേണ്ടത്. 12 മണിക്കൂറിനകം അനുമതി ലഭ്യമാകും. തുടർന്ന് എപ്പോൾ വേണമെങ്കിലും സ്മാർട് ആപ്പ് വഴി അൺലോക്ക് ചെയ്ത് ഉപയോഗിക്കാം. യാത്രയ്ക്ക് മുൻപു കാർ സഞ്ചാരയോഗ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും അധികൃതർ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.