Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈറ്റെക്സിന് കൊടിയേറ്റം

gitex ജൈറ്റക്‌സ് ഉദ്‌ഘാടനം ചെയ്‌തശേഷം ദുബായ് കിരീടാവകാശി ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം വിവിധ സ്‌റ്റാളുകളിൽ സന്ദർശനം നടത്തുന്നു.

ദുബായ് ∙ മുപ്പത്തിയാറാമത് ജൈറ്റക്‌സ് സാങ്കേതിക വാരാചരണത്തിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഉദ്‌ഘാടനം ചെയ്‌തു. മേഖലയിലെ ഏറ്റവും വലിയ മേളയിൽ ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങളിൽനിന്നുള്ള നാലായിരം പ്രതിനിധികൾ പങ്കെടുക്കുന്നു.

കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന മുഖ്യകേന്ദ്രമാണ് യുഎഇ എന്ന് ഷെയ്‌ഖ് ഹംദാൻ പറഞ്ഞു. നവീന ആശയങ്ങളും നൂതന സംവിധാനങ്ങളും അതിവേഗം വികസിക്കുന്ന സംതൃപ്‌തരാജ്യമായി യുഎഇയെ മാറ്റിയെന്നും ചൂണ്ടിക്കാട്ടി. വിവിധ സ്‌റ്റാളുകളിൽ അദ്ദേഹം സന്ദർശനം നടത്തി. ദുബായ് ഉപഭരണാധികാരി ഷെയ്‌ഖ് മക്‌തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമും ഒപ്പമുണ്ടായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.