Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടികൾക്കായി അജ്മാനിൽ ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ സ്കൂൾ

habitat വാർത്താ സമ്മേളനത്തിൽ ​​ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ​ഷെയ്ഖ് സുൽത്താൻ ബിൻ സഖർ റാ​ഷി​​ദ് അൽ നുഐമി സംസാരിക്കുന്നു. ​സി​.​ടി​.ഷംസു സമാൻ, സി​.ടി​.​ആദിൽ​,​ ​​വസിം യൂസുഫ് ഭട്ട് ​എന്നിവർ സമീപം.

അജ്മാൻ ∙ ​പെൺകുട്ടികൾക്കു മാത്രമായി അജ്മാനിൽ ​ഹാബിറ്റാറ്റ് ഗ്രൂ​പ്പ് സ്കൂൾ സ്ഥാപിക്കുന്നു. ഗ്രൂപ്പിന്റെ​​ നാലാമ​ത്തെ​ സ്‌കൂൾ അടുത്ത അധ്യയനവർഷം അജ്മാനിൽ പ്രവർത്തനമാരംഭിക്കു​മെന്നു ​​​​ചെയർമാൻ ​ഷെയ്ഖ് സുൽത്താൻ ബിൻ സഖർ റാ​ഷി​​ദ് അൽ നുഐമി പറഞ്ഞു. പെൺകുട്ടികൾക്കു മാത്രമുള്ള അജ്മാനിലെ ആദ്യത്തെ സ്‌കൂളാണിത്. എമിറേറ്റ്‌സ് റോഡിൽ അഞ്ച് ഏക്കറിലാണ് ​ക്യാംപസ്​. 3​,​000 കുട്ടികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും.

നേച്ചർ​, സൈബർ, ആർട്‌സ് ആ​ൻഡ്​ സ്‌പോർട്‌സ്, ലാംഗ്വേജ് ​സ്കൂളുകൾ അടങ്ങിയ ​അജ്മാനിലെ ​ഹാബിറ്റാറ്റ് സ്‌കൂൾ മാതൃകയിലുള്ള സ്‌കൂളായിരിക്കും ഇത്. അഞ്ചാം ക്ലാസ് മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേർതിരിച്ചു വിദ്യാഭ്യാസമെന്ന യുഎഇ​ വിദ്യാഭ്യാസ നയത്തിലെ സാധ്യത ഉപയോഗപ്പെടുത്തിയാണ് ഗേൾസ് സ്‌കൂൾ വിഭാവനം ചെയ്തിരിക്കുന്നത്. നാലാം ക്ലാസ് വരെ ആൺകുട്ടികൾക്കും പ്രവേശനമുണ്ട്.

ആറുകോടി ദിർഹം ചെലവ​ഴിച്ചുള്ള സ്കൂളിന്റെ നിർമാണം അടുത്തയാഴ്ച ആരംഭിക്കും. നേതൃത്വത്തി​ലെ​ത്താനുള്ള വർധിച്ച സാധ്യത, സ്വയം വ​ള​രാനുള്ള സാഹചര്യം, മാതൃകാ വ്യക്തിത്വങ്ങളെ സ്വന്തം പരിസരങ്ങളിൽ നിന്നുതന്നെ കണ്ടെടുക്കാനുള്ള സൗകര്യം തുടങ്ങി ഗേൾസ് സ്‌കൂളി​ന്റെ ഗുണങ്ങളായി എണ്ണ​പ്പെടുന്ന പ്രത്യേകതകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഈ പരീക്ഷണത്തിലൂടെ ഹാബിറ്റാറ്റ് ഗ്രൂപ്പ് ശ്രമിക്കുന്നതെന്നു ​ഷെയ്ഖ് സുൽത്താൻ പറഞ്ഞു.

രക്ഷിതാക്കളുടെ സൗകര്യത്തിനായി നാലാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കു പ്രവേശനം നൽകുക മാത്രമല്ല, അഞ്ചാം ക്ലാസിലേക്ക് ഹാബിറ്റാറ്റ് സ്‌കൂളി​ന്റെ​ കീഴിലുള്ള മറ്റൊരു സ്‌കൂളിലേ​ക്കു മാറ്റവും​ നൽകുമെന്നു ഗ്രൂപ്പ് മാനേജി​ങ്​ ഡയറക്ടർ ​​സി​.​ടി​.​ഷംസു സമാൻ പറഞ്ഞു.​ സീറ്റുകൾ ലഭ്യമാണെങ്കിൽ മറ്റു ഹാബിറ്റാറ്റ് സ്‌കൂളുകളിൽനിന്നു ഹാബിറ്റാറ്റ് ഗേൾസ് സ്‌കൂളിലേക്കും പെൺകുട്ടികൾക്കു മാറ്റം വാങ്ങാവുന്നതാ​ണ്​. അക്കാദമിക് ഡയറക്ടർ സി​.ടി​.​ആദിൽ​,​ ​ഡീൻ ​വസിം യൂസുഫ് ഭട്ട് ​എന്നിവരും ​​വാർത്താസമ്മേളനത്തിൽ ​സംബന്ധിച്ചു​.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.