Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ ഹോട്ടൽ മുറികൾ ഒരു ലക്ഷം

hotel

ദുബായ് ∙ ഹോട്ടൽ മുറി ലഭ്യത ഒരു ലക്ഷമായതോടെ വിനോദസഞ്ചാര രംഗത്തു ദുബായിക്കു മറ്റൊരു നാഴികക്കല്ല് കൂടി. അൽ ഹബ്തൂർ സിറ്റി വെസ്റ്റിൻ ദുബായ് തുറന്നതോടെയാണു ദുബായ് പുതിയ നേട്ടം കൈവരിച്ചത്. ഇതിനിടെ, അടുത്ത മാസം തുറക്കുന്ന ദുബായ് കനാലിനോട് ചേർന്നുള്ള മറാസി ബിസിനസ് ബേ പ്രൊമനേഡും ദുബായ് വിനോദ സഞ്ചാര മേഖലയ്ക്കു മുതൽക്കൂട്ടാകും.

ഹോട്ടൽ മുറികളുടെ എണ്ണം 2018 അവസാനത്തോടെ 1.34 ലക്ഷമാക്കുകയാണു ദുബായിയുടെ ഇപ്പോഴത്തെ ലക്ഷ്യം. 77% ബുക്കിങ്ങും പ്രതീക്ഷിക്കുന്നു. താമസക്കാരുടെ എണ്ണത്തിൽ 10.8% വളർച്ചയാണു പ്രതീക്ഷിക്കുന്നത്. വിനോദ സഞ്ചാരികളുടെ ഇവിടത്തെ ശരാശരി താമസകാലയളവ് നാലു ദിവസമായി വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ദുബായിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വൈവിധ്യവും എമിറേറ്റ്സ്, ഫ്ലൈ ദുബായ് തുടങ്ങിയ വിമാന സർവീസുകളുടെ മികവും കൂടുതൽ വിനോദ സഞ്ചാരികളെ എമിറേറ്റിൽ എത്തിക്കാൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഹോട്ടലുകളുടെ ശേഷിയും സൗകര്യങ്ങളും മറ്റും ദുബായിയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ വളർച്ചയ്ക്കു സഹായകമാകുമെന്നാണു പ്രതീക്ഷ.

ദുബായ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് (ദുബായ് ടൂറിസം) ഡയറക്ടർ ജനറൽ ഹെലാൽ സഈദ് അൽ മറി, അൽ ഹബ്തൂർ ഗ്രൂപ്പ് സിഇഒയും വൈസ് ചെയർമാനുമായ മുഹമ്മദ് ഖലാഫ് അൽ ഹബ്തൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 12 കിലോമീറ്ററാണ് മറാസി ബിസിനസ് ബേ പ്രൊമനേഡിന്റെ നീളം. ദുബായ് പ്രോപ്പർട്ടീസാണ് നിർമിക്കുന്നത്. വിനോദോപാധികളും പാർക്കുകളും ഉൾപ്പെടെ വൻ സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.