Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയിൽ വാടകനിരക്കിൽ വീണ്ടും ഇടിവ്

house

അബുദാബി ∙ തലസ്‌ഥാന നഗരിയിലെ പാർപ്പിട വാടകയിലും വീടുകളുടെ മൂല്യത്തിലും ഈ വർഷം മൂന്നാം പാദം പിന്നിട്ടപ്പോഴും ഇടിവ് തുടരുന്നു. ആദ്യ പകുതിയിലേതിനേക്കാൾ വാടകയും മൂല്യവും കുറയുന്നതായി പ്രോപ്പർട്ടി ബ്രോക്കറേജ് സ്‌ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അബുദാബിയിലെ അഞ്ചു പ്രധാന മേഖലകളിലെ അപ്പാർട്‌മെന്റുകൾക്കു ജൂലൈ - സെപ്‌റ്റംബർ പാദത്തിൽ 0.8 - 2.5 % വരെ വാടക ഇടിഞ്ഞു.

അബുദാബിയിൽ വസ്തുവില ഏറ്റവും കുറവുള്ള അൽ റീഫ് ഡൗൺടൗണിൽ മുൻ പാദത്തേക്കാൾ ശരാശരി 2.5 ശതമാനമാണു വാടക കുറഞ്ഞത്. അബുദാബിയിലെ പ്രധാന റിയൽ എസേ്‌റ്ററ്റ് സ്‌ഥാപനമായ അൽദാർ പ്രോപ്പർട്ടീസിനു കീഴിലുള്ള അൽ റഹാ ബീച്ച് കേന്ദ്രങ്ങളിലും സ്ഥിതി സമാനം. വില്ലകളുടെ വാടകയിലും കാര്യമായ കുറവുണ്ട്. സാദിയാത്ത് ബീച്ച് വില്ലകളിൽ ശരാശരി 2.7 % വാടക കുറഞ്ഞു.

അൽ റഹ ഗാർഡൻസ്, അൽ റീഫ് എന്നീ മേഖലയിൽ ശരാശരി 2.3 % ആണു കുറവ്. അപ്പാർട്‌മെന്റ് വാടകനിരക്കിലും കുറവുണ്ട്. സാദിയാത്ത് ബീച്ച് റസിഡന്റ്‌സ്, അൽ റഹാ ബീച്ച്, അൽ റീം ഐലൻഡ് എന്നിവിടങ്ങളിലെ വാർഷിക വാടകയിൽ 2.7 - 4.3 % ഇടിവുണ്ടായി. അൽ ഖദീർ, അൽ റീഫ് ഡൗൺടൗൺ അപ്പാർട്‌മെന്റുകളുടെ വിലയിൽ 0.6 ശതമാനം ഇടിവുണ്ടെന്നു പ്രോപ്പർട്ടി ബ്രോക്കറേജ് സ്‌ഥാപനമായ കവെൻഡിഷ് മാക്‌സ്വെൽ റിപ്പോർട്ടിൽ പറയുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.