Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധി ജയന്തി ദിനത്തിൽ അനുസ്മരണവുമായി ഇൻകാസ്

incas ഇൻകാസ് യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജി അനുസ്‌മരണം കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ടി.വി.ചന്ദ്രമോഹൻ ഉദ്‌ഘാടനം ചെയ്യുന്നു.

അബുദാബി ∙ വർത്തമാന കാലഘട്ടത്തിൽ ഗാന്ധിസത്തിന്റെ പ്രസക്‌തി വളരെ വലുതാണെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ടി.വി.ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു. ഇൻകാസ് യുഎഇ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ആചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മഹാദേവൻ അധ്യക്ഷത വഹിച്ചു.

തൃശൂർ ഡിസിസി ട്രഷറർ പി.കെ.അബൂബക്കർ ഹാജി, ഇടവ സെയ്‌ഫ്, ടി.എ.നാസർ, നളിനാക്ഷൻ ഇരട്ടപ്പുഴ, എൻ.പി.രാമചന്ദ്രൻ, എൻ.ആർ.മായിൻ, നാസർ കാരയ്‌ക്കാമണ്ഡപം, പി.വി.ഉമ്മർ, ബി.എ.നാസർ, സവാദ്‌ഖാൻ, ജനറൽ സെക്രട്ടറി പുന്നയ്ക്കൻ മുഹമ്മദലി, സെക്രട്ടറി അബ്‌ദുൽ മനാഫ് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.