Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം

iau-onam ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കോൺസൽ ഐഡി രാജു ഉദ്ഘാടനം ചെയ്യുന്നു

ഉമ്മുൽ ഖുവൈൻ ∙ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷം കോൺസൽ ഐഡി രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജാദ് നാട്ടിക അധ്യക്ഷനായിരുന്നു. സിനിമാതാരം അശ്വതി അതിഥിയായിരുന്നു. പുതിയതായി നിർമിച്ച നടപ്പാതയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ചാരിറ്റി വിഭാഗം ആരംഭിച്ച രക്തദാന ഫോറത്തിന്റെ ലോഗോ അശ്വതി കോ–ഓഡിനേറ്റർ പി.കെ.മൊയ്തീന് നൽകി പ്രകാശനം ചെയ്തു.

യുഎഇ ഓപ്പൺ തിരുവാതിരക്കളി, പൂക്കളം, വടംവലി തുടങ്ങിയ മൽസരങ്ങൾ അരങ്ങേറി. പുലിക്കളി, തെയ്യം, തുടങ്ങിയ നാടൻ കലാ രൂപങ്ങളോടുകൂടിയ മാവേലിയുടെ എഴുന്നള്ളത്ത് വർണപ്പകിട്ടേറി, ഓണസദ്യയും ഉണ്ടായിരുന്നു. അംഗങ്ങളുടെ മക്കളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജിമ്മി ജോസഫ്, ജോ. സെക്രട്ടറി അബ്ദുൽ വഹാബ് പൊയക്കര എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.