Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻവെസ്‌റ്റിങ് ഇൻ ദ് ഫ്യൂച്ചർ; കൈലാഷ് സത്യാർഥി പങ്കെടുക്കും

kailash കൈലാഷ് സത്യാർഥി

ഷാർജ ∙ അഭയാർഥി കുട്ടികളുടെയും കൗമാരക്കാരുടെയും സംരക്ഷണം ചർച്ച ചെയ്യാൻ 19, 20 തീയതികളിൽ അൽ ജവാഹർ റിസപ്‌ഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന രണ്ടാമതു ഇൻവെസ്‌റ്റിങ് ഇൻ ദ് ഫ്യൂച്ചർ സമ്മേളനത്തിൽ ഇന്ത്യയുടെ സമാധാന നൊബേൽ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാർഥി മുഖ്യപ്രഭാഷണം നടത്തും.

അറബ് പ്രദേശത്തെ വനിതകളുടെയും പെൺകുട്ടികളുടെയും ഉന്നമനം യാഥാർഥ്യമാക്കുക എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം ഷാർജ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ദ് ബിഗ് ഹാർട് ഫൗണ്ടേഷൻ, യുഎൻ എന്നിവയുടെ സഹകരണത്തോടെയാണ്.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്‌ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്തൃത്വത്തിൽ നടക്കുന്ന ദ്വിദിന പരിപാടിയിൽ സർക്കാർ ഉദ്യോഗസ്‌ഥർ, സംഘടനാ ഭാരവാഹികൾ, അഭിഭാഷകർ, വിദ്യാഭ്യാസ വിചക്ഷണർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. 15നു മുൻപു റജിസ്‌റ്റർ ചെയ്യണം. സൈറ്റ്: http://iifmena.org  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.