Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽമ ദ്വീപ് വികസന പദ്ധതി പുരോഗമിക്കുന്നു

new-project പടിഞ്ഞാറൻ മേഖലയിലെ ഭരണപ്രതിനിധി ഷെയ്‌ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘം ഡൽമ ദ്വീപിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നു.

ദുബായ് ∙ അബുദാബിയിലെ ഡൽമ ദ്വീപിൽ പുതിയ തുറമുഖം ഉൾപ്പെടെയുള്ള വികസനപദ്ധതികൾ പുരോഗമിക്കുന്നു. മൽസ്യത്തൊഴിലാളികൾക്കായി ഒട്ടേറെ സംവിധാനങ്ങൾ ഒരുക്കിവരികയാണ്. ജലവിതരണ ശൃംഖല, റോഡുകൾ, വഴിവിളക്കുകൾ തുടങ്ങിയ പദ്ധതികളാണ് പുരോഗമിക്കുന്നത്. പടിഞ്ഞാറൻ മേഖലയിലെ ഭരണപ്രതിനിധി ഷെയ്‌ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘം ദ്വീപിൽ സന്ദർശനം നടത്തി പദ്ധതികളുടെ പുരോഗതി വിലയിരുത്തി.

കൂടുതൽ ബോട്ടുകൾക്കു സുഗമമായി അടുക്കാൻ സൗകര്യമൊരുക്കുമെന്ന് ഷെയ്‌ഖ് ഹംദാൻ പറഞ്ഞു. വഴിയോരങ്ങളിൽ തണൽമരങ്ങൾ വച്ചുപിടിപ്പിക്കുന്ന ജോലിയുടെ പുരോഗതിയും വിലയിരുത്തി. പ്രസിഡൻഷ്യൽ ഫ്ലൈറ്റ് ബോർഡ് ചെയർമാൻ ഷെയ്‌ഖ് റാഷിദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, മേജർ ജനറൽ ഫാരിസ് ഖലാഫ് അൽ മസ്‌റൂയി തുടങ്ങിയവരും ഷെയ്‌ഖ് ഹംദാനോടൊപ്പം ഉണ്ടായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.