Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈറ്റെക്സിൽ ദീവ സ്മാർട് സംരംഭങ്ങളുടെ പ്രദർശനം

mobile-laptop

ദുബായ് ∙ ജൈറ്റെക്സിൽ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) സ്മാർട് സംരംഭങ്ങൾ സംബന്ധിച്ച പ്രദർശനം നടത്തും. ദുബായ് സ്മാർട് ഗവൺമെന്റ് പവലിയനോട് അനുബന്ധിച്ചാണു ദീവ സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്നത്. സന്തുഷ്ട ദുബായ് എന്ന ആശയത്തിലൂന്നി നടത്തിയ സ്മാർട് സംരംഭങ്ങളാകും കൂടുതലായി പ്രദർശിപ്പിക്കുക.

സ്മാർട്, സംയോജിത, പരസ്പര ബന്ധിത നഗരമായി ദുബായിയെ മാറ്റുകയെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണു ദീവയുടെ സ്മാർട് സേവനങ്ങളെന്ന് ദീവ സിഇഒയും മാനേജിങ് ഡയറക്ടറുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

സ്മാർട് നഗരങ്ങളിൽ ദുബായിക്ക് അനന്യ സ്ഥാനം നൽകാനാണു ശ്രമം. ലോകോത്തര സേവനങ്ങൾ നൽകി സ്മാർട് സംരംഭങ്ങളിലൂടെ സുസ്ഥിരമായ ഒരു ജീവിതശൈലി ജനങ്ങൾക്കു നൽകാനും പദ്ധതിയിടുന്നതായി അദ്ദേഹം അറിയിച്ചു. ജൈറ്റെക്സിൽ മൈക്രോ സോഫ്റ്റുമായി ചേർന്ന് ഹോളോലെൻസ് –3 ഡി സാങ്കേതിക വിദ്യ പ്രദർശിപ്പിക്കും. ഈ സാങ്കേതിക വിദ്യ ആദ്യമായി നടപ്പിലാക്കുന്ന സർക്കാർ സ്ഥാപനമാണു ദീവ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.