Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതികതയുടെ അനന്ത സാധ്യതകൾ തുറന്ന് ജൈറ്റെക്സ് ഇന്നുമുതൽ

gadget

ദുബായ് ∙ സാങ്കേതികവിദ്യാ രംഗത്തെ അതികായകർ മുതൽ സ്റ്റാർട്ടപ്പുകൾ വരെ പങ്കെടുക്കുന്ന ജൈറ്റെക്സ് ടെക്നോളജി വീക്കിൽ സന്ദർശകരെ കാത്തിരിക്കുന്നതു ഭാവിലോകത്തിന്റെ നേർക്കാഴ്ചകൾ. സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ ലോകത്തെ ക്ഷണിക്കുന്ന വാരം വേൾഡ് ട്രേഡ് സെന്ററിൽ ഇന്ന് രാവിലെ ആരംഭിക്കും. ലോകത്തിലെ പ്രമുഖ ബ്രാൻഡുകളിൽ 80 ശതമാനവും പങ്കെടുക്കുന്ന അപൂർവമായ പ്രദർശനമാണിത്. സർക്കാർ സ്ഥാപനങ്ങൾ കൂടാതെ, ലോജിസ്റ്റിക്സ്, റീട്ടെയ്ൽ, ഓയിൽ ആൻഡ് ഗ്യാസ്, വിനോദസഞ്ചാരം.

വിദ്യാഭ്യാസം, നിർമാണം, ആരോഗ്യപരിപാലനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളെ സ്പർശിക്കുന്ന സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട കമ്പനികളും വിവിധ വിഷയങ്ങളിൽ ചർച്ചകളുമാണു ജൈറ്റെക്സ് വാരത്തിലുള്ളത്. ഇന്നുമുതൽ 20 വരെയാണ് വാരം. ഇന്ത്യയിൽനിന്നുൾപ്പെടെ ലോകത്തിലെ മിക്ക രാജ്യങ്ങളിൽനിന്നും പ്രദർശകർ പങ്കെടുക്കുന്നുണ്ട്. 120,000 ചതുരശ്രമീറ്റർ സ്ഥലത്തുനടക്കുന്ന പ്രദർശനത്തിൽ 144 രാജ്യങ്ങളിൽനിന്നായി സ്വകാര്യ മേഖലയിലെ 22,000 ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.

രാജ്യാന്തര, പ്രാദേശിക തലങ്ങളിൽനിന്ന് ഒന്നരലക്ഷത്തോളം സന്ദർശകരെത്തുമെന്നാണു പ്രതീക്ഷ. ഇന്ത്യ കൂടാതെ, ചൈന, ജർമനി, ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രിയ, കൊറിയ, സ്വിറ്റ്സർലൻഡ്, റഷ്യ, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. അടുത്തവർഷത്തോടെ, മധ്യപൂർവദേശത്തെ വിവര സാങ്കേതികവിദ്യ സംബന്ധിച്ച വിപണി 15,000 കോടി ഡോളറിലെത്തുമെന്നു പ്രതീക്ഷിക്കുന്നതിനാൽ ജൈറ്റെക്സിന് ഈ വർഷം പ്രാധാന്യമേറുകയാണ്.

ഒട്ടുമിക്ക ബിസിനസ് സ്ഥാപനങ്ങളും സാങ്കേതിക വിദ്യ മെച്ചമാക്കുന്നതിനുള്ള ശ്രമത്തിലാണ്. സാങ്കേതിക വൈദഗ്ധ്യത്തിനു കൂടുതൽ പണം നൽകി സാങ്കേതിക വിദ്യ നയിക്കുന്ന സ്ഥാപനങ്ങളായി മാറാനാണു ശ്രമം. സാങ്കേതികവിദ്യാരംഗത്തെ മാറ്റങ്ങളെക്കുറിച്ചും പുതിയ വികാസങ്ങളെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കാനും ഏറ്റവും യോജിച്ച വേദിയെന്ന നിലയിൽ ജൈറ്റെക്സിനെ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്.

ഓരോ വ്യവസായിക്കും മറ്റു വ്യവസായ മേഖലകൾ, സമാന സ്വഭാവമുള്ള സ്ഥാപനങ്ങൾ തുടങ്ങിയവയുമായി രാജ്2യാന്തരതലത്തിൽ ബന്ധം സ്ഥാപിക്കാനും ജൈറ്റെക്സ് ഉപകരിക്കുന്നു. നെറ്റ്‌വർക്കിങ്ങിനുള്ള അവസരമാണ് ഇതുവഴി സംജാതമാകുന്നത്. വിദഗ്ധർ തമ്മിലുള്ള കൂടിക്കാണലിനു വേദിയാകുന്നതുവഴി ഭാവി ബന്ധങ്ങൾക്ക് അടിത്തറയാകാനും ജൈറ്റെക്സ് വാരത്തിനു കഴിയും. നൂതന കണ്ടുപിടിത്തങ്ങളും ആശയങ്ങളും ശ്രദ്ധിക്കപ്പെടാൻ ഏറ്റവും മികച്ച വേദിയും ജൈറ്റെക്സാകുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.