Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോയ്ആലുക്കാസ് ഗ്ലോബൽ വില്ലേജിൽ ഔട്ട്‌ലെറ്റ് ആരംഭിച്ചു

joyalukkas ഗ്ലോബൽ വില്ലേജിൽ ജോയ്ആലുക്കാസിന്റെ ഷോറൂം ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്യുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ സോണിയ ആലുക്കാസ്, ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ഡയറക്ടർ ആന്റണി ജോസ്, ഇന്ത്യാ പവിലിയൻ സിഇഒ സുനിൽ ഭാട്ടിയ തുടങ്ങിയവർ സമീപം.

ദുബായ് ∙ ജോയ്ആലുക്കാസ് ഗ്രൂപ്പ് ഗ്ലോബൽ വില്ലേജിൽ ജ്വല്ലറി ഔട്ട്‌ലെറ്റ് ആരംഭിച്ചു. ഇന്ത്യൻ പവിലിയനിൽ ആരംഭിച്ച ശാഖയിൽ ഡയമണ്ട് ജ്വല്ലറിക്ക് 70%, പൊൾക്കി ജ്വല്ലറിക്ക് 65%, പേളിന് 50% എന്നിങ്ങനെ വിലക്കിഴിവുണ്ട്. പ്രെഷ്യസ് ജ്വല്ലറിക്കു പണിക്കൂലിയിൽ 10% കുറവും സ്വർണാഭരണങ്ങൾക്കു പണിക്കൂലി ഒഴിവാക്കിയും നൽകും. ഔട്ട്‌ലെറ്റ് ജോയ്ആലുക്കാസ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ സോണിയ ആലുക്കാസ്, ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ഡയറക്ടർ ആന്റണി ജോസ്, ഇന്ത്യാ പവിലിയൻ സിഇഒ സുനിൽ ഭാട്ടിയ, ജോയ്ആലുക്കാസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംസ്കാരങ്ങൾ, രുചികൾ, ഷോപ്പിങ് അനുഭവങ്ങൾ തുടങ്ങിയവയുടെ വേദിയായ ഗ്ലോബൽ വില്ലേജിൽ ലോകത്തിന്റെ മുക്കിലും മൂലയിലുംനിന്നുള്ള ആഭരണങ്ങളുമായിട്ടാണ് ജോയ്ആലുക്കാസ് ഔട്ട്‌ലെറ്റ് ആരംഭിച്ചിരിക്കുന്നതെന്നു ജോയ് ആലുക്കാസ് പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.