Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലാസിനോട് ദുബായ് വിടപറയാനൊരുങ്ങുന്നു

ദുബായ് ∙ കടലാസില്ലാ ഇടപാടുകളിലേക്ക് മാറുന്നതിന്റെ ഭാഗമായി ദുബായ് ബ്ലോക് ചെയിൻ ആസൂത്രണം ആരംഭിച്ചു. ഓൺ ലൈൻ എൻക്രിപ്റ്റഡ് ഡേറ്റാ ബേസ് ആയ ബ്ലോക് ചെയ്നിലേക്ക് എല്ലാ ഇടപാടുകളും രണ്ടായിരത്തിഇരുപതോടെ മാറ്റുകയെന്നതാണ് ലക്ഷ്യം. ദുബായ് കിരീടാവകാശിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

പുതിയ സാങ്കേതിക വിദ്യയിലേക്കു മാറുന്നതോടെ സർക്കാർ വകുപ്പുകളിൽ സേവന മികവ് ഉയരുമെന്നതു കൂടാതെ, 10 കോടി കടലാസ് ഇടപാടുകളാണ് ഒരു വർഷം കുറയ്ക്കാനാവുന്നത്. മികവ്, പുതിയ മേഖലകളുടെ സൃഷ്ടി, രാജ്യാന്തര നേതൃത്വം നേടുക തുടങ്ങിയ പ്രമേയങ്ങളിൽ അടിസ്ഥാനമാക്കിയാണ് ബ്ലോക് ചെയിൻ ആസൂത്രണം. വൻതോതിൽ കടലാസ് കുറയ്ക്കുന്നത് പരിസ്ഥിതി സംരക്ഷിക്കും. കൂടാതെ, കടലാസ് രേഖകൾ കൈകാര്യം ചെയ്യുന്നതിനായി ചെലവിടുന്ന 2.5 കോടി മണിക്കൂർ ജോലി സമയവും ഇതോടെ ലാഭിക്കാം. ജീവനക്കാരുടെ ഉൽപാദന ക്ഷമത വർധിക്കുമെന്നു മാത്രമല്ല, ദേശീയ സമ്പദ് വ്യവസ്ഥയ്ക്കു പ്രയോജനവും ചെയ്യും. ഇമറാത്തികൾ, വിദേശികൾ, നിക്ഷേപകർ തുടങ്ങിയവർ ബ്ലോക്ക് ചെയിൻ നെറ്റ് വർക്കിലേക്ക് വരുന്നത് ദേശീയ സമ്പദ് വ്യവസ്ഥയ്ക്കു സഹായകമാകും. വിവിധ മേഖലകളിൽ ആയിരക്കണക്കിനു തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ആസൂത്രണം സഹായകരമാകും.

ഭാവിയെ ലക്ഷ്യമാക്കി നിക്ഷേപം നടത്തണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനവും നൂതന ആശയ സംരംഭങ്ങളും ഡിജിറ്റൽ വൈദഗ്ധ്യത്തിൽ ലോകത്തിൽ മുന്നിലെത്താൻ ദുബായിക്കു കരുത്ത് പകർന്നെന്നു ഷെയ്ഖ് ഹംദാൻ പറഞ്ഞു. പ്രവർത്തന ക്ഷമത, വേഗം, ചെലവ് കുറവ് തുടങ്ങിയവ വഴി സർക്കാർ സേവനങ്ങളുടെ മികവ് വർധിപ്പിക്കാനും സ്മാർട് സിറ്റികളുടെ ഭാവി രൂപപ്പെടുത്താനും സഹായിച്ചു.

ജനങ്ങൾക്കു സന്തുഷ്ടി പകരാനും ഭാവി രൂപപ്പെടുത്താനും ഇതുവഴി കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.