Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ കഥകളി–കൂടിയാട്ടം ഉൽസവം ഇന്നു മുതൽ

ദുബായ് ∙ പത്താമതു രാജ്യാന്തര കഥകളി–കൂടിയാട്ടം ഉൽസവം ഇന്നുമുതൽ മൂന്നുവരെ ജെംസ് ഇന്റർനാഷനൽ വെല്ലിങ്‌ടൺ സ്‌കൂൾ ഹാളിൽ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി കഥകളിയിൽ ഗോപി ആശാനും തായമ്പകയിൽ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും പങ്കുചേരും.

കലാമണ്ഡലം ഉണ്ണിക്കൃഷ്‌ണൻ (ചെണ്ട), കലാമണ്ഡലം ശങ്കര വാരിയർ (മദ്ദളം), പത്തിയൂർ ശങ്കരൻകുട്ടി, കോട്ടയ്‌ക്കൽ മധു (സംഗീതം) തുടങ്ങിയവരും പങ്കെടുക്കും. വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടം, കെ.ബി. രാജാനന്ദിന്റെ കഥകളി പരിചയക്കളരി എന്നിവയും ഇതോടനുബന്ധിച്ചുണ്ടാകും.കേരളത്തിൽനിന്നു മാത്രം മുപ്പതോളം കലാകാരന്മാർ എത്തുന്നുണ്ട്.

ഇന്നുരാവിലെ 9.30നു മദ്ദളകേളിയോടെയാണു തുടക്കം. തുടർന്നു മോഹിനിയാട്ടം സോദാഹരണ പ്രഭാഷണം, രുക്‌മാംഗദ ചരിതം, ഉത്തരാസ്വയംവരം കഥകളി, മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ തായമ്പക. നാളെ രാവിലെ 9.30നു സുഭദ്രാഹരണം, നരകാസുരവധം കഥകളികൾ. മോഹിനിയാട്ടം, ഡബിൾ തായമ്പക എന്നിവയും ഉണ്ടാകും. മൂന്നിനു രാവിലെ 9.30നു കഥകളി പരിചയക്കളരിയോടെ ആരംഭിച്ചു മോഹിനിയാട്ടം, കർണശപഥം, കീചകവധം കഥകളികൾ, മട്ടന്നൂർത്രയം ട്രിപ്പിൾ തായമ്പക എന്നിവയോടെ സമാപിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.