Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാൺ ജ്വല്ലേഴ്സ് കരാമ സെന്റർ ഷോറൂം ഉദ്ഘാടനം ആറിന്

ദുബായ് ∙ പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സ് ദുബായിലെ കരാമ സെന്ററിൽ ഈ മാസം ആറിന് ആരംഭിക്കുന്ന പുതിയ എക്‌സ്‌ക്ലൂസീവ് ഷോറൂമിന്റെ ഉദ്ഘാടനം കല്യാൺ ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസഡറും പ്രമുഖ സിനിമാതാരങ്ങളുമായ പ്രഭു ഗണേശൻ, നാഗാർജുന, മഞ്ജു വാരിയർ എന്നിവരും കല്യാൺ ജ്വല്ലേഴ്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും ചേർന്നു നിർവഹിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം ഒന്നുമുതൽ മധ്യപൂർവദേശത്തെ ഷോറൂമുകളിൽനിന്നു നിബന്ധനകൾക്കു വിധേയമായി സൗജന്യ സ്വർണനാണയം നേടാനുള്ള ഓഫറിനു തുടക്കമാകും. 2000 യുഎഇ ദിർഹം വിലയുള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു സ്വർണനാണയവും 2000 ദിർഹം വിലയുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു സ്വർണനാണയങ്ങളും സൗജന്യമായി ലഭിക്കും. ഈ ഓഫർ നവംബർ 30 വരെ കല്യാൺ ജ്വല്ലേഴ്‌സിന്റെ യുഎഇയിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും.

യുഎഇയിലും കുവൈത്തിലും തുടങ്ങുന്നതുൾപ്പെടെ ഈ വർഷം മധ്യപൂർവദേശത്ത് അഞ്ചു പുതിയ ഷോറൂമുകൾ തുടങ്ങാനാണു പദ്ധതിയിടുന്നതെന്നു ടി.എസ്. കല്യാണരാമൻ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.