Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയിൽ കഥകളി ഫെസ്റ്റിവൽ 21 മുതൽ

അബുദാബി ∙ മണിരംഗ് അബുദാബിയുടെയും ശക്‌തി തിയറ്റേഴ്‌സിന്റെയും ആഭിമുഖ്യത്തിൽ മൂന്നുദിവസത്തെ അബുദാബി കഥകളി ഫെസ്‌റ്റിവൽ ഈ മാസം 21 മുതൽ കേരള സോഷ്യൽ സെന്ററിൽ നടക്കും. ഭാവത്രയും എന്ന പേരിൽ നടക്കുന്ന ഫെസ്‌റ്റിവലിൽ ദുര്യോധനവധം, കിരാതം, കുചേലവൃത്തം എന്നീ കഥകളാണു യഥാക്രമം മൂന്നു ദിവസങ്ങളിലായി രാത്രി എട്ടുമുതൽ നടക്കുക.

കലാമണ്ഡലം ഗോപിയാശാന്റെ നേതൃത്വത്തിൽ സന്ദർശൻ കഥകളി വിദ്യാലയമാണു കഥകളി അവതരിപ്പിക്കുന്നത്. ഗോപിയാശാൻ കൃഷ്‌ണവേഷങ്ങൾ ചെയ്യുന്നു എന്നതാണ് ആകർഷണീയത. മാർഗി വിജയകുമാർ (പാഞ്ചാലി, കുചേലൻ), കോട്ടയ്‌ക്കൽ കേശവൻ കുണ്ഡലായർ (ദുര്യോധനൻ), കലാമണ്ഡലം ഷണ്മുഖൻ (ധർമപുത്രർ, രൗദ്ര ഭീമൻ, രുക്‌മിണി), കലാമണ്ഡലം ഹരി ആർ.നായർ (ദുശ്ശാസനൻ), കലാനിലയം വിനോദ് (കാട്ടാളൻ), ഹരിപ്രിയ നമ്പൂതിരി (പാഞ്ചാലി, കാട്ടാളസ്‌ത്രീ), കലാമണ്ഡലം സുദീപ് (ഭാനുമതി, ശകുനി), കലാമണ്ഡലം വിപിൻ (കുചേലപത്‌നി), കലാമണ്ഡലം ആദിത്യൻ (അർജുനൻ) തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.

പാട്ടിൽ പത്തിയൂർ ശങ്കരൻകുട്ടിയും നെടുമ്പിള്ളി രാമമോഹനും ചെണ്ടയിൽ കലാമണ്ഡലം കൃഷ്‌ണദാസും മദ്ദളത്തിൽ കലാനിലയം മനോജുമാണു സംഗീതമേളങ്ങൾക്കു മാറ്റേകുന്നത്. ഡോ. പി.വേണുഗോപാലൻ ആസ്വാദകർക്ക് അരങ്ങു പരിചയപ്പെടുത്തും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.