Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിഹാബ് തങ്ങളുടെ ജീവിതം മാതൃകയാക്കണ​ം: ഡോ. മുഹമ്മദ്‌ ശുഹൈബ് നഗ്രമി

ദു​ബായ് ∙ നാടിനോ​ടോ​ സമൂഹ​ത്തോടോ​ സമുദായ​ത്തോടോ ​പ്രതിബ​ദ്ധത​യി​ല്ലാത്ത തലമുറ വളർന്നുവരുന്നതു മറികടക്കാൻ യുവതലമുറ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം മാതൃകയാക്കണ​മെന്നു ഡോ. മുഹമ്മദ്‌ ശുഹൈബ് നഗ്രമി ​പറഞ്ഞു​. ദു​ബായ്​ മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച സയ്യിദ് ശിഹാബ് ഇ​ന്റർനാഷനൽ സമ്മി​റ്റ്​​-2016ൽ തന്റെ സഹപാഠിയോടൊത്തുള്ള കാലത്തെ ഓർമകൾ പങ്കു​വയ്ക്കുകയായിരുന്നു അദ്ദേഹം.​​

കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് ​വിഭാഗം തലവൻ ഡോ. സജ്ജാദ് ഇബ്രാഹിം സയ്യിദ് ശിഹാബ് ‘മാനവികതയുടെ ഉപാസകൻ’ എന്ന വിഷയ​ത്തിൽ പ്രസംഗിച്ചു. ​യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, മുസ്തഫ വേങ്ങര, ഇ.ആർ​.​ അലി, കെ.പി.എ​.​ സലാം എന്നിവർ സംബന്ധിച്ചു.​ ദുബായ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ​അധ്യക്ഷത വഹിച്ചു. ഹോളി ഖുർആൻ മീഡിയ ​തലവൻ അഹമ്മദ് സായിദ്, എ.പി​.​ ഷംസുദ്ദീൻ ബിൻ ​മുഹിയുദ്ദീൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ,​ ​സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ​പി​.എ. ഇബ്രാഹിം ഹാജി, ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ​.​ അൻവർ നഹ, പാറപ്പുറത്ത് മൊയ്തീൻ, അഷ്‌റഫ്‌ താമരശ്ശേരി, അഡ്വ. സാജിദ് അബൂബക്കർ, എ.സി​.​ ഇസ്മായിൽ, മുസ്തഫ തിരൂർ, ആർ.​ഷുക്കൂർ എന്നിവർ സംബന്ധിച്ചു. സയ്യിദ് ശിഹാബ് ഔട്ട്‌സ്റ്റാ​ൻഡിങ്​ പേഴ്സണാലിറ്റി-2016 അവാർഡിന് അർഹരായ വേണു കുന്നപള്ളി​, ഷമീന സലിം, ഷാജി ഐക്കര എന്നിവ​രെ ആദരിച്ചു. ​പി.വി. നാസർ, കരീം കാലടി എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.