Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം: കോടിയേരി

ദുബായ് ∙ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച നടപടി സ്വീകരിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിമാന നിരക്കിലെ കൊള്ള അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണം. ജയിലിൽ കിടക്കുന്ന ആളുകളിൽ ശിക്ഷാകാലാവധി കഴിഞ്ഞിട്ടുള്ളവരെ നാട്ടിലെത്തിക്കാൻ നയതന്ത്ര കാര്യാലയങ്ങൾ നിയമസഹായം നൽകണം.

പ്രവാസികളുടെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെയും വിദേശകാര്യമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിൽനിന്ന് അനുകൂലമായ നടപടികൾ പ്രതീക്ഷിക്കുന്നു. കേരളത്തിനു പ്രത്യേക ബാങ്ക് സഹകരണ മേഖലയിൽ സ്ഥാപിച്ച് എൻആർഐ നിക്ഷേപം ആകർഷിക്കാൻ പ്രാഥമിക നടപടികളായി. കണ്ണൂർ വിമാനത്താവളം ഏപ്രിലിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.