Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫ് മലയാളികൾക്ക് നിക്ഷേപ സാധ്യതയുള്ള പദ്ധതികൾ ആവിഷ്കരിക്കും: കോടിയേരി

kodiyeri അബുദാബി കേരള സോഷ്യൽ സെന്ററിൽ സൗഹൃദ കൂട്ടായ്‌മയിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രസംഗിക്കുന്നു

അബുദാബി ∙ ഗൾഫ് മലയാളികൾക്കു നിക്ഷേപ സാധ്യതയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാനാണ് ഇടതുസർക്കാർ ശ്രമിക്കുന്നതെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന സൗഹൃദ കൂട്ടായ്‌മയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ വിമാനത്താവള ഓഹരികൾ പ്രവാസികൾക്കു ലഭ്യമാകുംവിധം പരിഷ്‌കരിക്കും. കെഎസ്‌എഫ്‌ഇയുടെ നേതൃത്വത്തിൽ എൻആർഐ ചിട്ടികളും ആരംഭിക്കും. കേരളത്തിന്റെ വികസന പദ്ധതികൾക്കു ധനസമാഹരണം നടത്താൻ തുടങ്ങിയിരിക്കുന്ന കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ് ഫണ്ടിൽ (കിഫ്ബി) പ്രവാസികൾക്കും നിക്ഷേപം നടത്താനാകും. സാധാരണ പ്രവാസികളുടെ നിക്ഷേപങ്ങൾക്കു മികച്ച പലിശ ലഭ്യമാക്കുകയും വികസന പരിപാടികളിൽ പങ്കാളിത്തം ഉറപ്പാക്കുകയുമാണു സർക്കാർ ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു.

മാലിന്യമുക്‌ത കേരളം പദ്ധതിക്കു സർക്കാർ വൻ പ്രാധാന്യമാണു നൽകുന്നത്. കേരളത്തിലെ പുഴകൾ, ജലാശയങ്ങൾ എന്നിവ മാലിന്യമുക്‌തമാക്കാനും സംരക്ഷിക്കാനും പ്രത്യേക പദ്ധതികൾക്കു രൂപം നൽകി. കൃഷിക്ക് അനുയോജ്യമായ എല്ലാ സ്‌ഥലങ്ങളിലും കൃഷി വ്യാപിപ്പിക്കും. തരിശുഭൂമികളിൽ ഉടമസ്‌ഥാവകാശം നിലനിർത്തിക്കൊണ്ടുതന്നെ പഞ്ചായത്തുകൾ കൃഷി നടത്തും.

ഉദ്യോഗസ്‌ഥതലത്തിൽ അഴിമതി കുറയ്ക്കാനാകുന്ന പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുകയാണ്. സ്‌ഥലംമാറ്റങ്ങൾക്കു പുതിയ മാനദണ്ഡങ്ങൾ ഉടനുണ്ടാകും. വീടുകളും കടകളും പണിതപ്പോൾ ഉണ്ടായ പിഴവുകൾക്ക് ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങുന്നത് അവസാനിപ്പിക്കാൻ അത്തരം കെട്ടിടങ്ങൾക്കു പിഴ ചുമത്തി നമ്പർ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ഇതരസംസ്‌ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും അവർക്കു റജിസ്‌ട്രേഷൻ ഏർപ്പെടുത്താനും നടപടിയുണ്ടാകും. കെഎസ്‌സി പ്രസിഡന്റ് പി.പദ്മനാഭൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് കെ.ബി.മുരളി, ജനറൽ സെക്രട്ടറി മനോജ് എന്നിവർ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.