Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനങ്ങൾ കൂട്ടിയിടിച്ച് സ്വദേശി മരിച്ചു

ഷാർജ ∙ രണ്ടു വാഹനങ്ങൾ അൽ ഫയാ മേഖലയിൽ കൂട്ടിയിടിച്ചു സ്വദേശി മരിച്ചു. മൂന്നുപേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെയാണ് അപകടവിവരം ലഭിച്ചതെന്നു പൊലീസ് അറിയിച്ചു. ആശുപത്രിയിലേക്കു പോകുംവഴിയാണു സ്വദേശി മരിച്ചത്. പരുക്കേറ്റവരും സ്വദേശികളാണ്. ഇതിനിടെ, ഫുജൈറയിൽ സ്വദേശികളായ പുരുഷനെയും സ്ത്രീയെയും വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തുവ്ബാൻ മേഖലയിലാണ് ഇവരെ കണ്ടെത്തിയത്. മലനിരകൾ നിറഞ്ഞ വിജനമായ പ്രദേശം മസാഫിക്കും അൽ ദെയ്ദിനും ഇടയിലാണ്. രാവിലെ ഏഴിനാണു പൊലീസിനു വിവരം ലഭിച്ചത്. പൊലീസ് പട്രോൾ സംഘം എത്തുമ്പോൾ ഇരുവരും മരിച്ചനിലയിൽ വാഹനത്തിലായിരുന്നെന്ന് അധികൃതർ അറിയിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.