Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുത്തുകാരെ തരംതിരിക്കേണ്ടതില്ല: ടി.ഡി.രാമകൃഷ്‌ണൻ

lulu

അജ്‌മാൻ ∙ എഴുത്തുകാരെ പ്രവാസി എഴുത്തുകാരായും മുഖ്യധാരാ എഴുത്തുകാരായും തരംതിരിച്ചു കാണേണ്ടതില്ലെന്നു സാഹിത്യകാരൻ ടി.ഡി.രാമകൃഷ്‌ണൻ. ലുലു ഗ്രൂപ്പും ഡിസി ബുക്‌സും അജ്‌മാൻ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച പുസ്‌തകമേളയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പണ്ടത്തെ എഴുത്തുകാർ സമൂഹം നേരിട്ടിരുന്ന പ്രശ്‌നങ്ങളെപ്പറ്റി എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴും ഒരുപറ്റം സാഹിത്യകാരന്മാർ അവരുടെ ശബ്‌ദമുയർത്താറുണ്ട്. അവ നവ മാധ്യമങ്ങളിലൂടെ എല്ലാവരിലേക്കും എത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

ലുലു ഗ്രൂപ്പ് റീജനൽ ഡയറക്‌ടർ ജയിംസ് കെ.വർഗീസ്, റീജനൽ മാനേജർ കെ.പി.തമ്പാൻ, ഡിസി ബുക്‌സ് സിഇഒ രവി ഡിസി എന്നിവർ പങ്കെടുത്തു. ആറിന് വൈകിട്ട് ഏഴിന് അക്ഷരക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ‘എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത’ എന്ന വിഷയത്തിൽ ചർച്ച നടക്കും. വെള്ളിയാഴ്‌ച വൈകിട്ട് എട്ടിനു സമ്മേളനത്തിൽ ഡോ. ഡി.ബാബു പോൾ പങ്കെടുക്കും. പുസ്‌തകമേള എട്ടിന് സമാപിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.