Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാസൽഖൈമയിലും ദിബ്ബയിലും ‘മകാനി ആപ്പ്’

ദുബായ് ∙ ദുബായ് മുനിസിപ്പാലിറ്റിയുടെ മകാനി ആപ്പ് റാസൽഖൈമ, ദിബ്ബ മുനിസിപ്പാലിറ്റികളിലേക്ക്. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ദുബായ് മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത, റാസൽഖൈമ മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ മുന്തർ മുഹമ്മദ് അൽ സാബി, ദിബ്ബ മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ ഹസൻ സാലിം യമാഹി എന്നിവർ ഒപ്പുവച്ചു. അജ്‌മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ മുനിസിപ്പാലിറ്റികളുമായി നേരത്തേ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

സ്‌ഥലങ്ങളും വിലാസങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതാണു മകാനി ആപ്പ്. പ്രധാന പാതകൾ, കെട്ടിടങ്ങൾ തുടങ്ങിയവ കണ്ടെത്താൻ സഹായകമാണിത്. സ്‌ഥലനാമങ്ങൾ ഉൾപ്പെടെ മേഖലയുടെ സമഗ്രവിവരങ്ങൾ ലഭ്യമാകും. സംവിധാനം നടപ്പാക്കുന്നതിനൊപ്പം ഇതിനുള്ള സാങ്കേതിക പരിശീലനവും ദുബായ് മുനിസിപ്പാലിറ്റി നൽകും. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമാണ് മകാനി സംവിധാനത്തിനു തുടക്കമിട്ടത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.