Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടത്തിൽ ചലനശേഷി നഷ്‌ടപ്പെട്ട മലയാളി ഇന്നു നാട്ടിലേക്ക്

hospital അപകടത്തിൽ ചലനശേഷി നഷ്‌ടപ്പെട്ട തിരുവനന്തപുരം സ്വദേശി രവീന്ദ്രൻ നായർ കൃഷ്‌ണപിള്ളയെ ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ

റാസൽഖൈമ ∙ ജോലിസ്‌ഥലത്തുണ്ടായ അപകടത്തിൽ ചലനശേഷി നഷ്‌ടപ്പെട്ട തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളം സ്വദേശി രവീന്ദ്രൻ നായർ കൃഷ്‌ണപിള്ള (59) യെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ ഇന്നു രാത്രി നാട്ടിലേക്കു കൊണ്ടുപോകും. രാത്രി 12.05നു ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനത്തിലാണു കൊണ്ടുപോകുക. തുടർചികിൽസ കിംസ് ആശുപത്രിയിൽ ലഭ്യമാക്കും. ബിൽഡിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച് 50 ദിവസം കഴിഞ്ഞപ്പോഴായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ രവീന്ദ്രൻനായർ 20 ദിവസത്തോളം സഖർ ആശുപത്രിയിൽ കഴിഞ്ഞു. വിവരമറിഞ്ഞ് മകൻ രഞ്‌ജിത്തും മൂത്ത സഹോദരൻ സോമൻനായരും നാട്ടിൽ നിന്ന് എത്തിയിട്ടുണ്ട്. ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആശുപത്രിയിലെത്തുകയും ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയും ചെയ്‌തു. കോൺസുലേറ്റിലെ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നാണ് ടിക്കറ്റിനുള്ള പണം അനുവദിച്ചത്. സാമൂഹിക പ്രവർത്തകരായ ഹരികുമാർ, ശ്രീധരൻ പ്രസാദ് എന്നിവരും സഹായത്തിനെത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.