Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവുനാടക മത്സരത്തിൽ ‘മ’ യ്ക്ക് ഒന്നാം സ്‌ഥാനം

drama അൽഐൻ മലയാളി സമാജം സംഘടിപ്പിച്ച തിലകൻ സ്‌മാരക തെരുവുനാടക മത്സരത്തിൽ നിന്ന്

അബുദാബി ∙ അൽഐൻ മലയാളി സമാജം സംഘടിപ്പിച്ച തിലകൻ സ്‌മാരക തെരുവുനാടക മത്സരത്തിൽ അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ (ഐഎസ്‌സി) അവതരിപ്പിച്ച ‘മ’ ഒന്നാം സ്‌ഥാനം നേടി. ഈ നാടകത്തിന്റെ സംവിധായകൻ സജിത് വിളയാങ്കോട് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. അൽഐൻ മലയാളി സമാജം അവതരിപ്പിച്ച ‘മാനിഷാദ’ രണ്ടാം സ്‌ഥാനം നേടിയപ്പോൾ ഈ നാടകത്തിന്റെ സംവിധായകൻ സാജിദ് കൊടിഞ്ഞി മികച്ച രണ്ടാമത്തെ സംവിധായകനായി. കൈരളി ഫുജൈറ അവതരിപ്പിച്ച ‘ചങ്ങല’ മൂന്നാം സ്‌ഥാനം നേടി.

ചങ്ങലയിൽ അഭിനയിച്ച സുഭാഷാണ് മികച്ച നടൻ. മികച്ച രണ്ടാമത്തെ നടൻ ‘വാമനീയം’ നാടകത്തിലെ സുകുമാരനാണ്. മ എന്ന നാടകത്തിലെ ശ്രീലക്ഷ്‌മി കിഷോർ മികച്ച നടിയായും ‘നാസ്‌മി’യിലെ നിത മികച്ച ബാലതാരമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീതത്തിനുള്ള സമ്മാനം വാമനീയം അവതരിപ്പിച്ച ശക്‌തി തിയറ്റേഴ്‌സിനു ലഭിച്ചു. പ്രത്യേക ജൂറി പുരസ്‌കാരം ബാബൂസ് (മ), സന്തോഷ് (മോനായി കരയുന്നു) എന്നിവർക്കു ലഭിച്ചു. യുഎഇയിൽനിന്ന് ആറു നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രമുഖ നാടക പ്രവർത്തകരായ ഇസ്‌ക്കന്ദർ മിർസ, മുഹമ്മദ് റഫീക്ക് എന്നിവരുടെ നേതൃത്വത്തിലാണ് വിധിനിർണയം നടത്തിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.