Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഖലാ കലോത്സവം: ഷാർജ സൺഡേ സ്‌കൂളിന് ചാംപ്യൻഷിപ്

sunday-school മാർത്തോമ്മാ സൺഡേ സ്‌കൂൾ യുഎഇ മേഖലാ കലോത്സവം മേഖലാ പ്രസിഡന്റ് റവ. പ്രകാശ് ഏബ്രഹാം ഉദ്‌ഘാടനം ചെയ്യുന്നു.

അബുദാബി ∙ മാർത്തോമ്മാ സൺഡേ സ്‌കൂൾ യുഎഇ മേഖലാ കലോത്സവത്തിൽ ഷാർജ സൺഡേ സ്‌കൂളിനു ചാംപ്യൻഷിപ്. ദുബായ് സൺഡേ സ്‌കൂളും അബുദാബി സൺഡേ സ്‌കൂളും റണ്ണർ അപ് ആയി. ഷാർജ മാർത്തോമ്മാ പള്ളിയിൽ അഞ്ചു വേദികളിലായി നടന്ന കലോത്സവത്തിൽ 28 ഇനങ്ങളിൽ 267 വിദ്യാർഥികൾ മാറ്റുരച്ചു. എക്‌സ്‌പ്ലോർ 2016 കലോത്സവത്തിൽ ഏഴ് എമിറേറ്റുകളിൽനിന്നുള്ള സൺഡേ സ്‌കൂളുകളും പങ്കെടുത്തു.

മേഖലാ പ്രസിഡന്റ് റവ. പ്രകാശ് ഏബ്രഹാം കലോത്സവം ഉദ്‌ഘാടനം ചെയ്‌തു. സമാപന സമ്മേളനത്തിൽ റവ. എം.എം.തോമസ്, റവ. ജോൺ ഫിലിപ്പ്, റവ. കെ.സാമുവൽ, റവ. സുനിൽ എം.ജോൺ, റവ. റോബി ജെ.മാത്യു, റവ. ടി.സി.ചെറിയാൻ, കൺവീനർ ഡോ. ഷിബു വർഗീസ്, സെക്രട്ടറി സാം മൈക്കിൾ, ട്രഷറർ ഏബ്രഹാം തോമസ്, ഇൻസ്‌പെക്‌ടർ എൻ.എ.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.