Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്താവളത്തിലെ നിരീക്ഷണ ഗോപുരം ദേശീയപതാക നിറങ്ങളിൽ

ദുബായ് ∙ വിമാനത്താവളത്തിലെ നിരീക്ഷണ സമുച്ചയത്തിനു ദേശീയപതാകയുടെ വർണപ്പൊലിമ. ദേശീയദിനത്തിന്റെ ഭാഗമായാണു ടവർ ദേശീയപതാക നിറങ്ങളിൽ ആവരണം ചെയ്തത്. 60 മീറ്റർ ഉയരമുള്ള ടവർ മൂന്നാഴ്ച നീണ്ട അധ്വാനത്തിനുശേഷമാണ് അടിമുടി അലങ്കരിക്കാനായതെന്നു വിമാനത്താവളത്തിലെ സർക്കാർ സ്ഥാപന സുരക്ഷാവകുപ്പ് ഉപമേധാവി മാജിദ് അൽ ജൗക്കർ പറഞ്ഞു.

മധ്യപൂർവദേശങ്ങളിലെ എയർപോർട് ടവറുകളിൽ ഏറ്റവും വലിയതാണെന്ന സവിശേഷതയും ഇതിനുണ്ട്. ദുബായ് വിമാനത്താവളത്തിൽ ദിവസേനയെത്തുന്ന ആയിരക്കണക്കിനു യാത്രക്കാർക്കു ഹൃദ്യമായ കാഴ്ചയായിരിക്കും രൂപമാറ്റം വന്ന സമുച്ചയം സമ്മാനിക്കുക. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അടുത്തയാഴ്‌ച ടെർമിനൽ മൂന്നിൽ ബഹുവിധ പരിപാടികൾക്കും രൂപം നൽകിയിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.