Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലസ്‌ഥാന നഗരിയിൽ യുഎഇ ദേശീയ ദിനാഘോഷം തുടങ്ങി

uae-national-day

അബുദാബി ∙ തലസ്‌ഥാന എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ 45-ാം യുഎഇ ദേശീയ ദിനാഘോഷം തുടങ്ങി. രാജ്യത്തിന്റെ ഐക്യം പ്രതിഫലിക്കുന്ന വിവിധ പരിപാടികൾ വിവിധ പാർക്കുകളിലും മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലുമായി നടന്നു.

പരമ്പരാഗത രീതിയിൽ അബുദാബി കോർണിഷ് ബ്രേക്ക് വാട്ടറിലെ ഹെറിറ്റേജ് വില്ലേജ് കേന്ദ്രീകരിച്ച് അൽ ബവാനിഷ് ദോ റെയ്‌സ് നടന്നു. പരമ്പരാഗത രീതിയിലുള്ള വള്ളംകളിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വദേശികൾ പങ്കെടുത്തു. വൈകിട്ട് അബുദാബി കോർണിഷിൽ അൽ ഫർസാൻ എയ്‌റോബാറ്റിക് ഷോയും നടന്നു.

ഇന്ന് വൈകിട്ട് നാല് മുതൽ രാത്രി എട്ടുവരെ അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റിയിൽ ഔദ്യോഗിക പരിപാടികൾ നടക്കും. രാവിലെ എട്ടു മുതൽ കോർണിഷ് ബ്രേക്ക് വാട്ടറിൽ 40 അടി നീളത്തിലുള്ള പരമ്പരാഗത വള്ളംകളി (ദോ റെയ്‌സ്) ഇന്നും നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകിട്ട് ആറു വരെ യാസ് മറീനാ സർക്യൂട്ടിൽ ദേശീയ ദിനാഘോഷ പരിപാടികൾ. അൽഐൻ ഹിൽ ഫൺ സിറ്റിയിൽ അറബിക് സംഗീതക്കച്ചേരി രാത്രി ഒമ്പതു മുതൽ നടക്കും.

അബുദാബി അൽ മറിയ ഐലൻഡിൽ വൈകിട്ട് അഞ്ചു മുതൽ പ്രത്യേക ആഘോഷ പരിപാടികളും ഉണ്ട്. അൽ വത്ഭ, അബുദാബി കോർണിഷ്, ഖോർ മക്‌ത, അൽഐൻ ഹസ്സ ബിൻ സായിദ് സ്‌റ്റേഡിയം, പശ്‌ചിമ അബുദാബിയിലെ മദീനാ സായിദ്, അൽ സില, ഡെൽമ ഐലൻഡ് എന്നിവിടങ്ങളിലും വൈകിട്ട് 9 മുതൽ അർധരാത്രി വരെ വിവിധ ആഘോഷ പരിപാടികൾ ഇന്നു നടക്കും. കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കും.

യാസ് ഐലൻഡിൽ അലങ്കരിച്ച നൂറുകണക്കിന് വാഹനങ്ങളുടെ പരേഡ് മൂന്നിന് വൈകിട്ട് നാലു മുതൽ രാത്രി പതിനൊന്നു വരെയാണ് നടക്കുക. രാഷ്ട്ര പിതാവിന്റെയും സ്‌ഥാപക നേതാക്കന്മാരുടെയും സ്‌മരണകൾ ഉണർത്തിയാണ് ദേശീയ ദിനാഘോഷ പരിപാടികളെന്നതും ശ്രദ്ധേയമാണ്. യുഎഇ പുരോഗതിയും സമൃദ്ധിയും തുടർച്ചയായുള്ള നേട്ടങ്ങളും പങ്കുവെച്ചായിരുന്നു ആഘോഷം. സുരക്ഷിതവും സ്‌ഥിരതയുള്ള ജീവിതം ഉറപ്പാക്കുന്നതിനുള്ള സുസ്‌ഥിരത ഊട്ടി ഉറപ്പിക്കാൻ പ്രതിജ്‌ഞ ചെയ്‌തുകൊണ്ടായിരുന്നു യുവതലമുറകൾ മുതിർന്നവർക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നത്. യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വാഹന ജാഥകൾ സൗമ്യതയോടും സുരക്ഷിതമായും വേണം നടത്താനെന്ന് ദേശീയ മാധ്യമ കൗൺസിൽ ആക്‌ടിങ് ഡയറക്‌ടർ ജനറൽ മൻസൂർ അൽ മൻസൂരി. രാഷ്ട്ര പിതാവ് ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മറ്റ് സ്‌ഥാപക നേതാക്കളുടെയും തത്വ സംഹിതകളെയും മൂല്യങ്ങളെയും അടിസ്‌ഥാനമാക്കിയാവണം ആഘോഷം.

യുഎഇയിൽ സമഗ്രമായ വികസന പ്രക്രിയ തുടർന്നുകൊണ്ടിരിക്കയാണെന്നും ദീർഘ വീക്ഷണത്തോടെയുള്ള രാഷ്ട്രത്തിന്റെ ഐക്യമാണ് ഇതിനു പ്രചോദനമെന്നും 45-ാം ദേശീയദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്കും സുപ്രീം കൗൺസിൽ അംഗങ്ങൾക്കും മറ്റ് എമിറേറ്റ്‌സ് ഭരണാധികാരികൾക്കും ദേശീയ ദിനാശംസകളും നേർന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.