Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവദീപ് സിങ് സൂരി പുതിയ സ്ഥാനപതി

Navdeep-Singh-Suri

ന്യൂഡൽഹി /അബുദാബി ∙ യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നവദീപ് സിങ് സൂരിയെ നിയമിച്ചു. മലയാളിയായ ടി.പി. സീതാറാം വിരമിച്ച ഒഴിവിലാണു നിയമനം. 1983 ഐഎഫ്എഎസ് ബാച്ച് ഉദ്യോഗസ്ഥനായ സൂരി, നിലവിൽ ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈകമ്മിഷണറാണ്. മുൻപ് ഈജിപ്തിൽ ഇന്ത്യൻ സ്ഥാനപതിയും ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ ഇന്ത്യൻ കോൺസൽ ജനറലുമായിരുന്നു. യുഎസ്, യുകെ, സിറിയ എന്നിവിടങ്ങളിലും പ്രവർത്തിച്ചു. നയതന്ത്രരംഗത്തു സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ ശ്രദ്ധേയനാണ്.

അറബ്, ഫ്രഞ്ച് ഭാഷകളിൽ വൈദഗ്ധ്യമുള്ള അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഇന്ത്യയുടെ ആഫ്രിക്കൻ നയം, പൊതു നയതന്ത്രം, ഐടി ഔട്ട്സോഴ്സിങ് വ്യവസായം തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. പഞ്ചാബി നോവലിസ്റ്റ് നാനക് സിങ് മുത്തശ്ശനാണ്. മുത്തശ്ശന്റെ രണ്ടു നോവലുകൾ സൂരി ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തു. ദ് വാച്ച്മേക്കർ, എ ലൈഫ് ഇൻ കംപ്ലീറ്റ് എന്നിവയാണു വിവർത്തനം ചെയ്ത പുസ്തകങ്ങൾ. മണിയാണു ഭാര്യ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.