Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുസഫയിൽ നിര്യാതനായി

hussain

അബുദാബി ∙ മലപ്പുറം വെളിയങ്കോട് കിണറിനു പടിഞ്ഞാറുഭാഗം താമസിക്കുന്ന പീടികയിൽ ഇമ്പായി ഹാജിയുടെയും കല്ലിങ്ങൽ നസീമയുടെയും മകൻ ഹുസൈൻ (46) മുസഫയിൽ നിര്യാതനായി. സ്വകാര്യ കമ്പനിയിൽ പ്രൊക്യൂർമെന്റ് മാനേജറായിരുന്നു. 15 വർഷമായി അബുദാബിയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു.

ഭാര്യ: സ്‌മിത. മക്കൾ: ഹസീം, ഹാമിൽ, ഹയാൻ, ഹന, ഹമീം. സഹോദരങ്ങൾ: കരീം (ദുബായ്), ഫൗസ് (അബുദാബി), ജുമൈല, അസ്‌മ, മിസ്‌രി. അബുദാബി ഖലീഫ മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാത്രി നാട്ടിലെത്തിക്കും. കബറടക്കം ചൊവ്വാഴ്‌ച രാവിലെ വെളിയങ്കോട് മുഹിയുദ്ദീൻ പള്ളി കബർസ്‌ഥാനിൽ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.