Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാർജയിൽ പുലിമേളം, പൊന്നോണം പൊടിപൂരം

ഷാർജ ∙ ഓർമകളുടെ ഉത്സവമായി മാറിയ മലയാള മനോരമ പൊന്നോണക്കാഴ്‌ചയിലെ ഘോഷയാത്രയിൽ ചെണ്ടപ്പുറത്തെ മേളപ്പെരുമഴ ആവേശത്തിന്റെ ഇടിമുഴക്കമായി. അത്തച്ചമയത്തിന്റെയും തൃശൂർ പൂരത്തിന്റെയും മാമാങ്കത്തിന്റെയുമെല്ലാം നാട്ടുകാർ ഒത്തുകൂടിയതോടെ കേരളത്തനിമ താളപ്രപഞ്ചത്തിൽ ആറാടുകയായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ തലപ്പൊക്കവും സാംസ്‌കാരിക കേരളത്തിന്റെ കലാരൂപങ്ങളും ഘോഷയാത്രയ്‌ക്കു ചാരുതയേകി. പുലിക്കൂട്ടം ചാടിമറിഞ്ഞ ഘോഷയാത്രയിൽ മാവേലിയും ചാമുണ്ഡിയും തെയ്യങ്ങളും കഥകളിയുമൊക്കെ അണിനിരന്നു.

ചെണ്ടയും തിമിലയും മദ്ദളവുമൊക്കെ മത്സരിച്ചു കൊട്ടിക്കയറിയപ്പോൾ ആവേശം ആരോഹണത്തിലേക്കു കുതിക്കുകയായിരുന്നു. രണ്ടു ഗജവീരന്മാരാണു ഘോഷയാത്രയിൽ ‘അണിനിരന്നത്’. ആനയുടെ കൂറ്റൻ കട്ടൗട്ടുകൾ ഒരുക്കി അവതരിപ്പിക്കുകയായിരുന്നു. ഏഴ് എമിറേറ്റുകളിൽനിന്നുള്ള മലയാളികളും ആഘോഷത്തിൽ പങ്കെടുത്തു. കേരളത്തനിമ നിറഞ്ഞാടിയ അരങ്ങിലെ പ്രകടനം ആസ്വദിക്കാൻ മറുനാട്ടുകാരും എത്തി. കേരളീയ വേഷങ്ങളണിഞ്ഞ വനിതകളും കുട്ടികളും ഘോഷയാത്രയിൽ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.