Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓറഞ്ച് വീൽ ശാഖ അബുദാബിയിൽ

orange-wheel അബുദാബി അൽ വഹ്ദ മാളിൽ ഇൻഡോർ പ്ലേ സെന്ററായ ഓറഞ്ച് വീൽസ് യുഎഇ എഫ്എൻസി കാര്യ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി ഉദ്ഘാടനം ചെയ്യുന്നു. ഐഡിയക്രേറ്റ് എജ്യുടെയ്മെന്റ് കമ്പനി സിഇഒ ഷിഫ യൂസഫലി സമീപം.

അബുദാബി ∙ വിനോദവും അറിവും പകരുന്ന ലോകോത്തര എജ്യുടെയ്ൻമെന്റ് അനുഭവവുമായി അബുദാബി അൽ വഹ്ദ മാളിൽ ഓറഞ്ച് വീലിന്റെ ആദ്യ ശാഖ യുഎഇ എഫ്എൻസി കാര്യ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി ഉദ്ഘാടനം ചെയ്തു. ഐഡിയക്രേറ്റ് എജ്യുടെയ്മെന്റ് കമ്പനിയാണ് ഓറഞ്ച് വീൽസിന്റെ പ്രൊമോട്ടർമാർ.

ഒട്ടേറെ കുട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അഞ്ചുവയസ്സുമുതൽ പന്ത്രണ്ടുവരെയും അഞ്ചുവയസ്സിനു താഴെയുമുള്ള കുട്ടികൾക്കായി പ്രത്യേക മേഖലകൾ ഇവിടെയുണ്ട്. ജിം, കുട്ടികൾക്കും മാതാവിനും സ്പാ, കുടുംബത്തിനായി കഫേ, പാർട്ടി ഹാളുകൾ, കുട്ടികൾക്ക് വിനോദ ഉപാധികൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഇവിടെയുണ്ട്.

പല മാളുകളിലും കുട്ടികൾക്കായി പ്ലേ ഏരിയ ഉണ്ടെങ്കിലും ലോകോത്തര നിലവാരത്തിലുള്ള വിനോദം, പഠനം, കായികാഭ്യാസം, ഭക്ഷണം, കുടുംബത്തിന്റെ ക്ഷേമം തുടങ്ങിയവ ഒന്നിപ്പിക്കുന്ന എജ്യുടെയ്ൻമെന്റ് സെന്ററിന്റെ ആവശ്യമുണ്ടായിരുന്നെന്ന് ഐഡിയക്രേറ്റ് എജ്യുടെയ്മെന്റ് കമ്പനി സിഇഒ ഷിഫ യൂസഫലി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.