Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെ‍ന്റ് ജോർജ് കത്തീഡ്രലിൽ കൊയ്ത്തുൽസവം

st-george സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കൊയ്‌ത്തുൽസവം ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസ് ഉദ്‌ഘാടനം ചെയ്യുന്നു.

അബുദാബി∙ സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ കൊയ്‌ത്തുൽസവം ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസ് ഉദ്‌ഘാടനം ചെയ്‌തു. അബുദാബി യൂണിവേഴ്‌സൽ ആശുപത്രി മാനേജിങ് ഡയറക്‌ടർ ഡോ. ഷെബീർ നെല്ലിക്കോട് മുഖ്യാതിഥിയായിരുന്നു.

യാക്കോബ് മാർ ഏലിയാസിന്റെ കാർമികത്വത്തിൽ നടന്ന കുർബാനയ്ക്കു ശേഷം 11 മണി മുതൽ കൊയ്‌ത്തുൽസവ വിപണിയിൽ ആദ്യഘട്ട വിൽപന നടന്നു. കപ്പ, മീൻകറി, പുഴുക്ക്, കുമ്പിളപ്പം തുടങ്ങിയ നാടൻ ഭക്ഷ്യ വിഭവങ്ങൾ, നസ്രാണി പലഹാരങ്ങൾ, പായസങ്ങൾ, ബിരിയാണി, ഗ്രിൽഡ് ഇനങ്ങൾ തുടങ്ങിയവ ഭക്ഷ്യ സ്റ്റാളുകളിലുണ്ടായിരുന്നു. ഇടവകയിലെ സ്ത്രീകൾ വീടുകളിൽ പാകം ചെയ്‌ത് എത്തിച്ച വിഭവങ്ങൾ വേഗത്തിൽ വിറ്റഴിഞ്ഞു.

ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, കരകൗശല വസ്‌തുക്കൾ, ഔഷധച്ചെടികൾ, പുസ്‌തകങ്ങൾ എന്നിവയുമുണ്ടായിരുന്നു. വികാരി ഫാ. എം.സി.മത്തായി മാറാച്ചേരിൽ, സഹ വികാരി ഫാ. ഷാജൻ വർഗീസ്, ട്രസ്‌റ്റി ഏബ്രഹാം ജോസഫ്, സെക്രട്ടറി എം.വി.കോശി എന്നിവരും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.