Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതാഗത നിയമലംഘനത്തിൽ 17% കുറവെന്നു റിപ്പോർട്ട്

over-speed

അബുദാബി ∙ തലസ്‌ഥാന എമിറേറ്റിൽ അമിതവേഗം മൂലമുള്ള ഗതാഗത നിയമലംഘനത്തിൽ 17% കുറവ്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ട്രാഫിക് പൊലീസ് ഗതാഗത നിയമലംഘനങ്ങൾക്ക് നൽകിയിരുന്ന പിഴയിൽ 50% ഇളവ് റദ്ദാക്കിയതോടെയാണിത്. അമിതവേഗം മൂലമുള്ള പിഴ 17 ശതമാനം ഇടിഞ്ഞപ്പോൾ മുൻപിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതെയുള്ള നിയമലംഘനം 13 ശതമാനവും കുറഞ്ഞു.

ഡ്രൈവിങ്ങിലെ പിഴവ് മൂലമുണ്ടായ കുറ്റകൃത്യങ്ങളിലും കഴിഞ്ഞ രണ്ടു മാസങ്ങളിൽ 17 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. വാഹനത്തെ മറികടക്കൽ, ആവശ്യമായ സുരക്ഷാ നടപടികൾ ഇല്ലാതെ ഹെവി വാഹനങ്ങൾ ഡ്രൈവ് ചെയ്യുക എന്നിവയിലും കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ മാത്രം നേരിയ വർധനയുണ്ടായി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.