Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖവനീജ് ഒന്നിൽ പുതിയ ജലാശയ പാർക്ക്

ദുബായ് ∙ ഖവനീജ് ഒന്നിൽ മുനിസിപ്പാലിറ്റി ജലാശയ പാർക്ക് പൂർത്തിയാക്കി. 2.1 കോടി ദിർഹം ചെലവിൽ നിർമിച്ച പാർക്ക് പൊതുജനങ്ങൾക്കായി ഉടൻ തുറന്നുകൊടുക്കും. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന വെളിച്ച സംവിധാനമാണുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഓരോ മേഖലയിലെയും താമസക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കിയാണ് നൂതന സൗകര്യങ്ങളോടുകൂടിയ പാർക്കുകൾ സജ്‌ജമാക്കുന്നതെന്ന് മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. കൃത്യമായ പഠനം നടത്തുകയും രൂപരേഖ തയാറാക്കുകയും ചെയ്യുന്നു. മഴവെള്ളം സംഭരിക്കാൻ കൂടിയാണ് പാർക്കിൽ ജലാശയം നിർമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. മഴവെള്ളം ഒട്ടും പാഴാക്കാതെ സംഭരിച്ചു സൗന്ദര്യവൽക്കരണ പദ്ധതികൾക്ക് ഉപയോഗപ്പെടുത്തും. ഭൂഗർഭ ജലനിരപ്പ് ഉയർത്താനും ഇതു സഹായകമാണ്. വികസനത്തിനൊപ്പം പച്ചപ്പും നിലനിർത്തുകയാണ് ലക്ഷ്യം.

വിനോദസഞ്ചാരികളെ ആകർഷിക്കാൻ എമിറേറ്റിൽ കൂടുതൽ ഹരിതമേഖലകളൊരുക്കും. ഓരോ മേഖലയിലെയും താമസക്കാർക്കും കുട്ടികൾക്കും ഉല്ലാസത്തിനുള്ള പ്രധാന കേന്ദ്രങ്ങൾ കൂടിയാണ് പാർക്ക്. 11.5 ഹെക്‌ടറിലാണ് പാർക്ക് പൂർത്തിയാക്കിയത്. മൂന്നു പ്രവേശന കവാടങ്ങളുണ്ട്. ഓഫിസ് കെട്ടിടങ്ങൾ, ശൗചാലയങ്ങൾ, തടികൊണ്ടുള്ള ബെഞ്ചുകൾ, തണലേകാനുള്ള വലിയ കുടകൾ തുടങ്ങിയവ പാർക്കിലുണ്ട്. കുട്ടികൾക്കുള്ള രണ്ടു കളിക്കളങ്ങളിൽ റബറൈസ് ചെയ്‌തു സുരക്ഷിതമാക്കിയ തറയാണുള്ളത്. ഫുട്‌ബോൾ കോർട്ടും സജ്‌ജമാക്കിയിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.