Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ, ഡീസൽ വിലയിൽ വർധന

petrol

ദുബായ് ∙ യുഎഇയിൽ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ ലീറ്ററിന് ഈ മാസത്തെക്കാൾ ഒൻപതു ഫിൽസും ഡീസലിനു 15 ഫിൽസും വർധിക്കും. പെട്രോൾവില ലീറ്ററിന് (നിലവിലെ വില ബ്രായ്‌ക്കറ്റിൽ): സൂപ്പർ 98–1.90 ദിർഹം (1.81), സ്‌പെഷൽ 95–1.79 ദിർഹം (1.70), ഇ–പ്ലസ് 91–1.72 ദിർഹം (1.63). ഡീസൽവില 1.76ൽ നിന്ന് 1.91 ദിർഹമായി ആയി ഉയരും.

രാജ്യാന്തര എണ്ണവില പ്രതിദിനം വിശകലനം ചെയ്‌തശേഷം ഓരോമാസവും 28ന് ഇന്ധനസമിതി യോഗം ചേർന്നാണ് അടുത്തമാസത്തെ വില തീരുമാനിക്കുക. രാജ്യാന്തരതലത്തിലെ പെട്രോൾ, ഡീസൽ വിലയുടെ ശരാശരി, ഗതാഗത, വിതരണ, പ്രവർത്തന ചെലവ് തുടങ്ങിയ ഘടകങ്ങൾ അടിസ്‌ഥാനമാക്കിയാണിത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.