Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാർജയിൽ രാജ്യാന്തര ഫൊട്ടോഗ്രഫി മേളയ്‌ക്കു തുടക്കം

photography-festival

ഷാർജ ∙ രാജ്യാന്തര ഫൊട്ടോഗ്രഫി ഉൽസവം– എക്‌സ്‌പോഷർ ആരംഭിച്ചു. എക്‌സ്‌പോ സെന്ററിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്‌ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്‌ഘാടനം നിർവഹിച്ചു. പ്രശസ്‌ത ഫൊട്ടോഗ്രഫർമാർ, വ്യവസായ പ്രമുഖർ, കമ്പനികൾ തുടങ്ങിയവർ നാലു ദിവസം നീണ്ടുനിൽക്കുന്ന ഉൽസവത്തിൽ പങ്കെടുക്കുന്നു.

സമൂഹത്തിന്റെ ഓർമകളുടെ ശേഖരമാണ് ചിത്രങ്ങളെന്ന് ഷാർജ മീഡിയാ സെന്റർ ചെയർമാൻ ഷെയ്‌ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പറഞ്ഞു. 60 രാജ്യങ്ങളിൽനിന്ന് രണ്ടായിരം പ്രഫഷനൽ, അമച്വർ ഫൊട്ടോഗ്രഫർമാർ പങ്കെടുക്കുന്ന മൽസരവും സംഘടിപ്പിക്കുന്നുണ്ട്. സെമിനാറുകൾ, ശിൽപശാലകൾ, പ്രദർശനങ്ങൾ തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.