Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇയിൽ ഇടിയോടെ മഴ

ദുബായ് ∙ ചൂടിന് ആശ്വാസമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴപെയ്‌തു. അബുദാബി, ഷാർജ, ദെയ്‌ദ് എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചകഴിഞ്ഞാണു മഴയുണ്ടായത്. ഇടിമിന്നലോടെ നല്ല മഴ ലഭിച്ചു.

അബുദാബിയിൽ ഒമാൻ അതിർത്തിയോടു ചേർന്നും ഷാർജ അൽ സുഹൈല, ദൈദ് എന്നിവിടങ്ങളിലുമായിരുന്നു മഴ. ആകാശം മേഘാവൃതമായിരുന്നു. മുൻകരുതൽ എന്ന നിലയിൽ വാദിയിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.