Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാന കമ്പനികൾക്കുള്ള നിരക്ക് നിർണയാധികാരം കേന്ദ്ര സർക്കാർ ഒഴിവാക്കണം: എം.ബി.രാജേഷ്

ഷാർജ ∙ വിമാന കമ്പനികൾക്കുള്ള നിരക്കുനിർണയാധികാരം കേന്ദ്ര സർക്കാർ ഒഴിവാക്കണമെന്ന് എം.ബി.രാജേഷ് എംപി പറഞ്ഞു. തിരക്കേറിയ സീസണിൽ പ്രവാസികൾ ഭീമമായ തുക വിമാന ടിക്കറ്റിനു നൽകി യാത്ര ചെയ്യുന്ന അവസ്ഥ മാറാൻ ഇതാണു വഴിയെന്നും ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. നിലവിൽ നിരക്ക് നിശ്ചയിക്കുന്നത് വിമാന കമ്പനികളാണ്. പ്രവാസികളെ പിഴിയുന്ന വിമാന ടിക്കറ്റിന്റെ കാര്യത്തിൽ പലതവണ പാർലമെന്റിൽ പരാതി ഉന്നയിക്കുകയും ഒട്ടേറെ നിവേദനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിക്കുപോലും കഴിയാത്ത കാര്യം എംപിയായ തനിക്കോ ഏതാനും എംപിമാർക്കോ കഴിയില്ലെന്നും കയ്യടി വാങ്ങാനായി പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പു നൽകി പോകാൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു സോമൻ, ട്രഷറർ വി.നാരായണൻനായർ എന്നിവർ പ്രസംഗിച്ചു. കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ സംഗീതപരിപാടിയും അരങ്ങേറി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.